വയനാട് പുനരധിവാസം; ലയങ്ങൾ ഒഴിയണം, എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നിർദ്ദേശം: നോട്ടീസ് നൽകി

എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം. പുനരധിവാസം നടക്കുന്നതിനാൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 70 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് മാനേജ്മെന്‍റ്  വിശദീകരണം ഇവർ വീടുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് കൊടുത്തതിനാൽ ആണ് നോട്ടീസ് നൽകിയത്. ഇവർ കമ്പനിയിൽ നിന്ന് വിരമിച്ചവർ ആണെന്നും മാനേജ്മെന്‍റ് പറയുന്നു. അനുവദിച്ച മുറികൾ രണ്ട് ദിവസത്തിനുള്ളിൽ തിരികെ നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read More

മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

ലോക്സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. 19ന് രാവിലെ 10 മണിക്ക് മഹുവ മൊയ്ത്രയുടെ കൈവശമുണ്ടായിരുന്ന ഹൗസ് നമ്പർ 9B ടെലിഗ്രാഫ് ലെയ്ൻ പൂർണ്ണമായി ഒഴിഞ്ഞതായും ഭവന നിർമാണ-നഗര കാര്യാലയ വകുപ്പിന് (ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് – ഡി.ഒ.ഇ.) കൈമാറിയതായും മോയിത്രയുടെ അഭിഭാഷകർ പറഞ്ഞു. അധികൃതർ എത്തുന്നതിന് മുമ്പാണ് വസതി ഒഴിഞ്ഞതെന്നും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. പാർലമെന്റ് അംഗം എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചിരുന്നതെന്നും ആ പദവിയിൽ…

Read More