സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കണം: സുപ്രീംകോടതി

സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരെ നിയമനത്തിൽ നിർണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ  12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്. സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.  കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി…

Read More

ഏഴ് സംസ്ഥാനങ്ങളിലായി 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള ഒഴിവ് പ്രഖ്യാപിച്ചു

ഏഴ് സംസ്ഥാനങ്ങളിലായി 10 രാജ്യസഭാ സീറ്റുകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചു. ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സീറ്റുകളിലേക്കാണ് ഒഴിവുകൾ പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെസി വേണുഗോപാലിന്‍റെ സീറ്റിലും ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. പിയൂഷ് ഗോയല്‍, ബിപ്ലബ് ദേബ്, ജ്യോതിരാദിത്യ സിന്ധ്യ, ദീപീന്ദർ സിങ് ഹൂഡ, മിസ ഭാരതി, സർബാനന്ദ സോനോവാള്‍ എന്നിവരുടെ സീറ്റുകളിലും ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഈ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

Read More