
‘ഹാൻഡ്ബോളിലെ സ്വര്‍ണം ഡീലാക്കി; പണം വാങ്ങി പുട്ടടിക്കുന്നവർ ആദ്യം നന്നാകണം’: രൂക്ഷ മറുപടിയുമായി കായിക മന്ത്രി
കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് വി സുനിൽകുമാറിന്‍റെ ആരോപണങ്ങളിൽ മറുപടിയുമായി കായിക മന്ത്രി വി അബ്ദുറഹിമാൻ. ദേശീയ ഗെയിംസിലെ കേരളത്തിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകള്‍ക്കാണെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മന്ത്രിയുടെ മറുപടി. ഇതിലും മോശം പ്രകടനം നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്വം കായിക സംഘടനകൾക്കാണെന്നും വിമർശനം പറഞ്ഞയാള്‍ ഹോക്കി പ്രസിഡന്‍റാണെന്നും മന്ത്രി പറഞ്ഞു. ഹോക്കി ഇതുവരെ യോഗ്യത നേടിയിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. സ്വന്തം ജോലി ആത്മാർഥമായി ചെയ്യുന്നുണ്ടോയെന്ന് പറഞ്ഞയാള്‍ ആദ്യം സ്വയം ഓർക്കണം….