കേരളത്തില്‍ കനത്ത ചൂട് തുടരുന്നു; പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു

കേരളത്തില്‍ കനത്ത ചൂട് തുടരുന്നതിനിടയിൽ പലയിടങ്ങളിലും അള്‍ട്രാവയലറ്റ് സൂചിക കുത്തനെ ഉയരുന്നു. രണ്ടിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അള്‍ട്രാവയലറ്റ് സൂചിക പത്ത് പിന്നിട്ടിരിക്കുന്നത്. ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറില്‍ അള്‍ട്രാവയലറ്റ് സൂചിക 12 ആണ് രേഖപ്പെടുത്തിയത്. അതുപോലെ പത്തനംതിട്ട കോന്നിയില്‍ പതിനൊന്നും രേഖപ്പെടുത്തി. ഏറ്റവും ഗുരുതരമായ സാഹചര്യം എന്ന് വിലയിരുത്താവുന്ന റെഡ് അലര്‍ട്ടാണ് രണ്ടിടങ്ങളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കൊട്ടാരക്കര, ചങ്ങനാശ്ശേരി, തൃത്താല, പൊന്നാനി എന്നീ പ്രദേശങ്ങളില്‍ അള്‍ട്രാവയലറ്റ് സൂചിക എട്ടിനും…

Read More

വിയർത്ത് കേരളം; ഏഴ് ജില്ലകളിൽ ഉയർന്ന യുവി സൂചിക

കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ സൂചിക (യുവി ഇൻഡക്സ്) അപകടകരമായ നിലയിൽ ഉയർന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളാണ് യുവി സൂചികയിൽ മുന്നിൽ. ഇവിടങ്ങളിൽ യുവി സൂചിക 10 വരെ ഉയർന്നു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. യുവി സൂചിക 8–10 വരെ ഉയരുമ്പോഴാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണിത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ,…

Read More