കുനാൽ കമ്രക്കെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയെ പാരഡി ഗാനത്തിലൂടെ പരിഹസിച്ച കൊമീഡിയൻ കുനാൽ കമ്രക്കെതിരെ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്ത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വാർത്ത ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ വ്യക്തിപരമായി ആക്രമിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്നും‌ നിർഭാഗ്യവശാൽ, രാജ്യത്തെ ഭിന്നതയുടെ വിടവ് വർദ്ധിപ്പിക്കാൻ ചിലർ അഭിപ്രായ സ്വാതന്ത്ര്യത്തെ ജന്മാവകാശമായി കണക്കാക്കുയാണെന്നും…

Read More