
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ മദ്യപാനികൾ ഉളള സംസ്ഥാനം ആസാം; കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ പുറത്ത്
സ്ത്രീകൾ മദ്യപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയ സർവ്വേ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ സ്ത്രീകളാണ് കൂടുതലായി മദ്യപിക്കുന്നതെന്നായിരുന്നു സർവ്വേ. മദ്യപിക്കുന്ന പുരുഷൻമാരുടെ കണക്കുകളും ഇതിനോടൊപ്പം പുറത്തുവന്നിട്ടുണ്ട്. മദ്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകൾ ഉളള സംസ്ഥാനം ആസാമാണ്. രാജ്യത്ത് 15നും 49നും ഇടയിൽ പ്രായമുളള 1.2 ശതമാനം സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. ഇത് ശരാശരി കണക്കാണ്. ആസാമിൽ 15നും 49നും ഇടയിൽ പ്രായമുളള സ്ത്രീകളിൽ 16.5 ശതമാനം പേരാണ് മദ്യപിക്കുന്നത്. രണ്ടാമതായി ഏറ്റവും…