
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഡൽഹിയിലെത്തി; വൈകിട്ട് പ്രധാനമന്ത്രിയുടെ അത്താഴവിരുന്ന്
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നാല് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച പുലർച്ചെ ഡല്‍ഹിയിലെത്തി. പാലം വ്യോമതാവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. ഇന്ത്യന്‍വംശജയായ ഭാര്യ ഉഷയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്നുതന്നെ വാൻസ് കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറരയ്ക്ക് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ അത്താഴവിരുന്നൊരുക്കും. ഇതിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയില്‍ വ്യാപാര-തീരുവ പ്രശ്നങ്ങളടക്കം ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ചയാകും. ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി…