സി​ദ്ധാർത്ഥന്റെ മരണം: സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് അച്ഛൻ ജയപ്രകാശ്

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട 2 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് അനുമതി നല്‍കിയതില്‍ പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്. കോടതിക്ക് വിഷയം ​ഗുരുതരമെന്ന് ബോധ്യപ്പെട്ടതായി ജയപ്രകാശ് പറഞ്ഞു. സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ ജയപ്രകാശ് കോടതി ഉത്തരവ് നിലനിൽക്കെയാണ് രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുത്തതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഇനിയും സമയം ചോദിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു.  ഈ രണ്ട് വിദ്യാര്‍ത്ഥികളെയും ഒരു വർഷത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഒരു വർഷം…

Read More

പാദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിലവസരങ്ങൾ; ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാറ്റാൻ ബഡ്ജറ്റിൽ പ്രഖ്യാപനം

ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബാക്കി മാ​റ്റുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബഡ്ജ​റ്റ് അവതരണത്തിനിടയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. തദ്ദേശീയ കളിപ്പാട്ട നിർമാണമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വികസനത്തിന് മുൻതൂക്കം നൽകുന്ന ബഡ്ജ​റ്റാണ് ഇത്തവണത്തേതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 600 വർഷത്തെ പാരമ്പര്യമുളള എട്ടിക്കൊപ്പക്ക കളിപ്പാട്ട നിർമാണത്തിന് പുതുജീവൻ നൽകിയത് നരേന്ദ്രമോദിയുടെ മൻകിബാത്ത് പരിപാടിയിലൂടെയായിരുന്നു. ഇത്തരം കളിപ്പാട്ടങ്ങളുടെ നിർമാണം നിലയ്ക്കുന്ന സാഹചര്യത്തിലാണ് മോദി പ്രഖ്യാപനം നടത്തിയത്. ഒരു കരകൗശല നിർമാണം നശിക്കുമ്പോൾ ഒരു…

Read More

എല്ലാ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്; ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഐടി കാർഡും ഇൻഷുറൻസും

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബഡ്‌ജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം. 2011 ഒക്‌ടോബർ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയാണ് ഭാരത്‌നെറ്റ്. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്‌തതാണ് ഭാരത്‌നെറ്റ് പദ്ധതി. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, സാങ്കേതികപരമായ വളർച്ചയുണ്ടാക്കി ഗ്രാമീണ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ…

Read More

ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ട; രണ്ട് ദിവസം കൂടി വെന്റിലേറ്ററിൽ തുടരുമെന്ന് ഡോക്‌ടർമാർ

കലൂരിൽ നൃത്ത പരിപാടിക്കിടെ വീണ്‌ പരിക്കേറ്റ ഉമ തോമസ് എംഎൽഎ തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ തുടരുന്നു. എംഎൽഎയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്റർ തുടരും. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്റർ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കൂ എന്ന നിലപാടിലാണ് ഡോക്ടർമാരുടെ സംഘം. എംഎൽഎയുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കി ഇന്ന് രാവിലെ പത്ത് മണിക്ക് പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. ഗിന്നസ് റെക്കാഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക…

Read More

ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടു; 90 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യത

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട്, പുതുച്ചേരി, തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ വൈകീട്ട്…

Read More

പാർലമെന്റിൽ പ്രതിപക്ഷ ബഹളം: ലോക്സഭ 12 മണി വരെ നിർത്തിവച്ചു: രാജ്യസഭയും നിർത്തിവച്ചു

ലോക്സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ ബഹളം. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പട്ടായിരുന്നു പ്രതിപക്ഷ ബഹളം. കീഴ്‌വഴക്കങ്ങൾ പാലിച്ചുമാത്രമേ ഇത്തരം പ്രമേയങ്ങൾ ചർച്ചയ്ക്ക് എടുക്കാനാകൂയെന്ന് സ്പീക്കർ ഓം ബിർല വ്യക്തമാക്കി. ബഹളം തുടർന്നതിനാൽ സഭ 12 മണി വരെ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു. രാജ്യസഭയും നിർത്തിവച്ചു. അദാനി വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷിക്കണമെന്നും രാജ്യസഭയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസ് എംപി രൺദീപ് സിങ്…

Read More

ചക്രവാതച്ചുഴി; 5 ദിവസം ഇടിമിന്നലോടെ മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത്  അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ നവംബർ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

Read More

ഈ ട്രെയിൻ ഇനി എല്ലാ ദിവസവും; പുതിയ മാറ്റവുമായി റെയിൽവേ

ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് സ്‌പെഷ്യൽ എക്സ്‌പ്രസ്(06031/06032) ട്രെയിനിന്റെ സർവീസ് ഡിസംബർ 31വരെ ദീർഘിപ്പിച്ചു. മാത്രമല്ല ആഴ്ചയിൽ നാല് ദിവസം സർവീസ് നടത്തിയിരുന്ന ട്രെയിൻ ദിവസേനയാക്കുകയും ചെയ്തു. ഷൊർണൂർ-കണ്ണൂർ റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ജൂലായ് ഒന്ന് മുതൽ പ്രത്യേക സർവീസ് ആരംഭിച്ച ട്രെയിൻ ഈ മാസം 31ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്നതാണ്. റെയിൽവേ പ്രഖ്യാപിച്ച ഇത്തരത്തിലുള്ള 52 സർവീസ് ഒക്ടോബർ 31ന് തീരാനിരിക്കെയാണ് ഇവ നീട്ടികൊണ്ടുള്ള പ്രഖ്യാപനം. ഷൊർണൂർ-കണ്ണൂർ(06031) ട്രെയിനിന്റെ സമയക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ ദിവസവും ഉച്ചകഴിഞ്ഞ്…

Read More

പ്രയാഗയ്ക്ക് പിന്നാലെ ഹോട്ടലിൽ മറ്റൊരു നടിയും എത്തി; ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഓംപ്രകാശും സുഹൃത്തുക്കളും തങ്ങിയ സെവൻസ്റ്റാർ ഹോട്ടലിൽ പ്രയാഗ മാർട്ടിന് പുറമേ മറ്റൊരു നടിയും എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചതിൽ നിന്നാണ് വ്യക്തമായത്. ഓംപ്രകാശിന്റെ മുറി സന്ദർശിച്ചോയെന്ന കാര്യം സ്ഥിരീകരിക്കാൻ നടിയെ ഉടൻ ചോദ്യം ചെയ്യും. ലഹരിപ്പാർട്ടി നടന്ന ദിവസം ഹോട്ടലിൽ നടി എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്ന് മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്….

Read More

എംടിയുടെ വീട്ടിലെ മോഷണക്കേസ്; പാചകക്കാരിയും ബന്ധുവും കുറ്റം സമ്മതിച്ചു

സാഹിത്യകാരൻ എംടി വാസുദേവൻനായരുടെവീട്ടിലെ മോഷണക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ്. രാവിലെ പ്രതികളെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. മോഷ്ടിച്ച സ്വർണം കോഴിക്കോട്ടെ വിവിധ കടകളിൽ വില്പന നടത്തിയെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം, പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പ്രതികൾ.

Read More