രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോൾ യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോഴാണ് യു.പി.എ സർക്കാറിനെ വിമർശിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രം​ഗത്ത്. തീ​വ്രവാദികൾക്കെതിരായ കേസ് മോദി സർക്കാർ പിൻവലിക്കില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിക്കുകയാണ്. രാജ്യം നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശ്വസിക്കണം. മറ്റ് സർക്കാറുകളെ പോ​ലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഭീകരാക്രമണം ബി.ജെ.പി സർക്കാർ ഉപയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

വിശാല പ്രതിപക്ഷ ഐക്യം; യു.പി.എ എന്ന പേര് മാറ്റും

2024 ലിൽ നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിശാല പ്രതിപക്ഷ ഐക്യത്തിന് രൂപം നൽകിയിരിക്കുന്നത്. എന്നാൽ അതിന് മുന്നോടിയായി യുപിഎ എന്ന പേര് മാറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവില്‍ യു.പി.എ. എന്ന പേരിലാണ് പ്രതിപക്ഷ മുന്നണി അറിയപ്പെടുന്നത്. ബെംഗളൂരുവില്‍ ഇന്ന് വൈകിട്ട് ആരംഭിക്കുന്ന യോഗത്തില്‍ 24 ബി.ജെ.പി. വിരുദ്ധ പാര്‍ട്ടികൾ ഒത്തുചേരുമെന്നാണ് വിവരം. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി. തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുക്കുക. രണ്ടുദിവസമാണ് യോഗം. ചൊവ്വാഴ്ചത്തെ യോഗത്തിലാകും…

Read More