
നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ് ഞാൻ, പ്രണയം കാണിക്കാൻ മറ്റ് മാർഗങ്ങളുണ്ട്; ഉണ്ണി മുകുന്ദൻ
ചില രംഗങ്ങളിൽ അഭിനയിക്കില്ലെന്ന തന്റെ പോളിസിയിൽ മാറ്റം വരാൻ പോകുന്നില്ലെന്ന് പറയുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പതിനാല് വർഷമായി മലയാള സിനിമയുടെ ഭാഗമാണെങ്കിൽ കൂടിയും കിസ്സിങ്, ഇന്റിമേറ്റ് രംഗങ്ങളിൽ ഉണ്ണി മുകുന്ദൻ അഭിനയിച്ചതായി കാണാൻ കഴിയില്ല. ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഓൺ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടൻ വ്യക്തമാക്കിയത്. എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ പോളിസി പിന്തുടരുന്നയാളാണ്…