ലൈസൻസില്ലാതെ ധനസമാഹരണം നടത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ പൊതുജനങ്ങളിൽ നിന്നും ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സാമൂഹിക വികസന മന്ത്രാലയം. മതിയായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാൻ പീനൽ കോഡിലെ 299, 300 വകുപ്പുകൾ അനധികൃത ധനസമാഹരണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. 299-ാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാധുവായ ലൈസൻസില്ലാതെ സംഭാവനകൾ അഭ്യർത്ഥിക്കുകയോ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 200 മുതൽ…

Read More

‘ലൈസൻസില്ലാതെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തരുത്’; മുന്നറിയിപ്പുമായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം

അനധികൃതമായി സ്വകാര്യ സ്‌കൂളുകൾ, ക്ലാസ്സ്‌റൂമുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കർശനമായ മുന്നറിയിപ്പ് നൽകി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ നിയമമനുസരിച്ച്, അനുമതിയില്ലാതെ ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ ലൈസൻസ് നേടുന്നത് നിർണായകമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥികളെ സംരക്ഷിക്കാനും വിദ്യാഭ്യാസ ധാർമികത നിലനിർത്താനും സ്ഥാപിച്ച നിയമ ചട്ടക്കൂടിനുള്ളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. അനധികൃത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ റിപ്പോർട്ട്…

Read More

ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പരസ്യം ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി

ലൈസൻസില്ലാത്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെക്കൊണ്ട് പരസ്യം ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ നടപടി ശക്തമാക്കി അബുദാബി സാമ്പത്തിക വികസന വിഭാഗം. നിയമം ലംഘിക്കുന്ന കമ്പനിക്ക് 3000 ദിർഹം (68291 രൂപ) മുതൽ 10,000 ദിർഹം (2.26 ലക്ഷം രൂപ) വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. നിയമലംഘനം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുമെന്നും വ്യക്തമാക്കി. മാർഗനിർദേശം പാലിക്കാൻ എല്ലാ കമ്പനികളും ബാധ്യസ്ഥരാണ്. അബുദാബിയിൽ മികച്ച ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കാൻ ഇത് അനിവാര്യമാണെന്നും പറഞ്ഞു. ഇൻഫ്ലുവൻസർമാർ വെബ്സൈറ്റ് വഴി പരസ്യസേവനം ചെയ്യുന്നതിന് സാമ്പത്തിക വികസന…

Read More