‘മുൻപ് പല സമരങ്ങളും നടന്നിട്ടുണ്ടാകും; ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകൾ വേണം’; എം വി ഗോവിന്ദൻ

സ്വകാര്യ സർവകലാശാല ബില്ലിനെ  ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻപ് പല സമരങ്ങളും നടന്നിട്ടുണ്ടാകും. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യമാണ് പരിഗണിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കുതിപ്പിന് സ്വകാര്യ സർവകലാശാലകൾ വേണമെന്നും സർക്കാരിനെക്കൊണ്ട് മാത്രം കഴിയില്ലെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.  ഇക്കാര്യത്തിൽ സിപിഎം മലക്കം മറിഞ്ഞിട്ടില്ലെന്നും സ്വകാര്യ സർവകലാശാലകളുടെ മേൽ സർക്കാർ നിയന്ത്രണമുണ്ടാകുമെന്നും എം വി ഗോവിന്ദൻ അവകാശപ്പെട്ടു. വിദ്യാർത്ഥി സംവരണവും സംഘടനാ സ്വാതന്ത്ര്യവും അടക്കമുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. …

Read More

കാലത്തിന് അനുസരിച്ചുള്ള നയം മാറ്റം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് മന്ത്രി

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വകാര്യ സർവകലാശാലകൾക്ക് ഇനിയും അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Read More

ഗാസയിൽ പലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതി ; ഇസ്രയേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്പെയിനിലെ 76 യൂണിവേഴ്സിറ്റികൾ

ഗാസയിൽ പലസ്തീനികൾക്ക് നേരെ തുടരുന്ന കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ സർവകലാശാലകളുമായുള്ള ബന്ധം അവസാനിപ്പിച്ച് സ്​പെയിനിലെ 76 യൂനിവേഴ്സിറ്റികൾ. സ്പെയിനിലെ യൂനിവേഴ്സിറ്റി റെക്ടർമാരുടെ സമ്മേളനത്തിലാണ് തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിക്കുന്ന ഇസ്രായേലി സർവകലാശാലകളുമായും ഗവേഷണ കേന്ദ്രങ്ങളുമായുമുള്ള സഹകരണ കരാറുകൾ താൽക്കാലികമായി നിർത്തുകയാണെന്ന് ഇവർ അറിയിച്ചു. 50 പൊതു സർവകലാശാലകളും 26 സ്വകാര്യ സർവകലാശാലകളുമാണ് സഹകരണം അവസാനിപ്പിച്ചത്. വിവിധ സ്പാനിഷ് സർവകലാശാലകളിൽ ഫലസ്തീൻ അനുകൂല ക്യാമ്പുകൾ വിദ്യാർഥികൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തീരുമാനത്തെ ‘ദെ ഫലസ്തീനിയൻ കാമ്പയിൻ…

Read More

എംഫിൽ അംഗീകാരമില്ലാത്ത ബിരുദമെന്ന് യുജിസി; പ്രവേശനം നിർത്തിവെക്കാൻ സർവകലാശാലകൾക്ക് നിർദേശം

മാസ്റ്റർ ഓഫ് ഫിലോസഫി (എംഫിൽ ) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എംഫിൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഏതാനും സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദീകരണവുമായി യുജിസി രംഗത്തെത്തിയത്. 2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എംഫിൽ…

Read More

വിസി നിയമന നടപടികളിലേക്ക് കടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; സ്ഥിരം വിസിമാരില്ലാത്ത സർവകലാശാലയിൽ വിസിമാരെ നിയമിക്കും

സ്ഥിരം വിസിമാരില്ലാത്ത സർവ്വകലാശാലകളിലെ വിസി നിയമന നടപടികളുമായി ഗവർണര്‍ മുന്നോട്ട്. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാലകളുടെ പ്രതിനിധിയെ നൽകണമെന്നാവശ്യപ്പെട്ട് ഉടൻ രജിസ്ട്രാർമാർക്ക് കത്തയക്കും. വിസി നിയമനത്തിൽ ചാൻസലര്‍ക്ക് സ്വതന്ത്ര അധികാരമുണ്ടെന്ന കണ്ണൂർ വിസി കേസിലെ സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലാണ് നീക്കം. 9 സർവ്വകലാശാലാ രജിസ്ട്രാർമാർക്കാണ് ഗവർണര്‍ കത്ത് നൽകുക. ഗവർണ്ണറുടേയും സർവ്വകലാശാലയുടേയും യുജിസിയുടെയും പ്രതിനിധികളാണ് മൂന്നംഗ സർച്ച് കമ്മിറ്റിയിൽ ഉണ്ടാവുക. കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കിക്കൊണ്ട് നിയമസഭ പാസ്സാക്കിയ ബിൽ ഗവർണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നു അതേ…

Read More

വ്യാജരേഖാ വിവാദം; പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് ഗവർണർ

മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പ്രതികരിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കകവെയാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്. അതേസമയം കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ഭാ​ഗത്തുനിന്നുമുള്ള ചോദ്യം.

Read More

കാട്ടാക്കടയിലെ ആള്‍മാറാട്ടം സി.പി.എം നേതാക്കളുടെ അറിവോടെ, അന്വേഷണം വേണമെന്ന് വി.ഡി സതീശന്‍

കാട്ടാക്കട കോളജിലെ എസ്.എഫ്.ഐ ആൾമാറാട്ടം ക്രിമിനൽ കുറ്റകൃത്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി.സിമാരെ നിയമിക്കാതെ സി.പി.എമ്മിന്റെ ഇൻചാർജ് ഭരണമാണ് സർവകലാശാലകളിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അധ്യയന വർഷം ആരംഭിക്കാറായിട്ടും എട്ട് സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ലാതെ ഇൻചാർജ് ഭരണമാണ് നടക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. എം.ജി സർവകലാശാല വി.സിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ പുതിയ വി.സി തിരഞ്ഞെടുക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. കണ്ണൂർ വി.സിയുടെ പുനർനിയമനവുമായി…

Read More

എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും; ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. വിദ്യാർത്ഥിനികൾക്ക് അറ്റന്റൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് നിലവിൽ ഉത്തരവിറക്കിയിരിക്കുന്നത്. കൂടാതെ സർവ്വകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. 75 ശതമാനം…

Read More

‘നിയമസഭ ചേരുന്നതിനാൽ ഓർഡിനൻസ് അപ്രസക്തം, നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചു’: ഗവർണർ

നിയമസഭ ചേരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഓർഡിനൻസ് അപ്രസക്തമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ നടപടികൾ സർക്കാർ ചെയ്യുന്നത് സാധാരണമാകുകയാണെന്നും സഭ സമ്മേളിക്കുമ്പോൾ ചാൻസിലറെ നീക്കാനുള്ള ബിൽ കൊണ്ടുവരുമോയെന്നതിൽ തനിക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്നത് കോടതിയംഗീകരിച്ചുവെന്നും ഇനിയെല്ലാം കോടതി തീരുമാനിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണറുടെ അതിഥികൾക്ക് സഞ്ചരിക്കാൻ ആറുമാസത്തേക്ക് മൂന്ന് ഇന്നോവ കാറുകൾ ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിനയച്ച കത്ത് പുറത്ത് വന്നതിനോടും ഗവർണർ…

Read More