
ഉംറ വിസക്കാർ ഇന്ന് അർദ്ധരാത്രിക്ക് മുമ്പ് സൗദിയിൽ നിന്ന് മടങ്ങണം; ലംഘിച്ചാൽ 50,000 റിയാൽ പിഴ
ഉംറ തീർത്ഥാടനത്തിനായി സൗദി അറേബ്യയിലെത്തിയ വിദേശ തീർത്ഥാടകർ ഇന്ന് അർദ്ധരാത്രിക്ക് മുമ്പായി രാജ്യം വിടണമെന്ന് അധികൃതർ അറിയിച്ചു. ഇത് നേരത്തെ അനുവദിച്ച ഉംറ വിസകളിൽ വ്യക്തമാക്കിയതാണ്. ഈ സമയപരിധി ലംഘിച്ച് സൗദിയിൽ തുടരുന്നവർക്ക് 50,000 റിയാൽ പിഴയും ആറ് മാസം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഇനി ഹജ്ജ് സീസൺ അവസാനിച്ചതിന് ശേഷം മാത്രമേ ഉംറ വിസ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ്…