മലയാളി ഉംറ തീർഥാടക മടക്കയാത്രക്കിടെ മദീനയിൽ മരിച്ചു

മലയാളി ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടിൽ മൂസ ഹാജിയുടെ മകൾ ഉമ്മു സൽ‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കിൽ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പിൽ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക്​ മടങ്ങാനായി ബസിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാൽ മദീനയിൽ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്‌…

Read More

മലയാളിയായ ഉംറ തീർത്ഥാടകൻ മക്കയിൽ മരിച്ചു

സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശിയായ തീർത്ഥാടകൻ മക്കയിൽ മരിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ വടക്കേടത്തു പറമ്പിൽ അബ്ദുൽ ഖാദറാണ് മരിച്ചത്. ഉംറ നിർവഹിച്ച ശേഷം റൂമിൽ വിശ്രമിക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച രാത്രി മക്ക ഷറായാ മഖ്ബറയിൽ ഖബറടക്കി. ഭാര്യ: പരേതയായ സുബൈദ ബീവി, മക്കൾ: ജലീന, ഷമീന, ബീനാ, ഷാജിന, മരുമക്കൾ: ഷുക്കൂർ, ഷാജി, നാസർ, അഫ്സൽ. മരണാന്തര നടപടിക്രമങ്ങൾ നൗഫൽ കൊല്ലം, മുഹമ്മദ്‌ അലി…

Read More

മലപ്പുറം സ്വദേശിയായ ഉംറ തീർത്ഥാടക മക്കയിൽ വച്ച മരിച്ചു

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെത്തുടർന്ന് മക്കയിൽ മരിച്ചു. ഓമച്ചപ്പുഴ സ്വദേശിനി പാത്തുകുട്ടിയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. പിതാവ്: പരേതനായ വടുതല മമ്മുതു മാലായി, ഭർത്താവ്: മൊയ്തീൻ വേങ്ങര, മക്കൾ: മൻസൂർ, മുംതാസ്, സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദ്ദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച സുബ്‌ഹ് നമസ്കാരാനന്തരം മക്കയിൽ ഖബറടക്കി. നടപടികൾ പൂർത്തിയാക്കാൻ മക്ക ഐ.സി.എഫ് ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി…

Read More