21 മരണം, 80 ലധികം മനുഷ്യർക്ക് പരിക്ക്; റഷ്യയുടെ മിസൈൽ ആക്രമണത്തിൽ ലോകം പ്രതികരിക്കണമെന്ന് സെലൻസ്‌കി
കീവ്: ഞായറാഴ്ച രാവിലെ വടക്കൻ യുക്രൈനിലെ സുമിയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടെന്നും 83 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈൻ പ്രധാനമന്ത്രി വ്‌ലാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. ഈ വർഷം യുക്രൈനിൽ നടന്നതിൽ വെച്ച് മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. അധാർമികർക്കു മാത്രമേ ഇത്തരത്തിൽ പ്രവർത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും…