യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ പുറത്ത്

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവ്വകലാശാലകൾ വഹിക്കണമെന്നാണ് സർക്കാരിന്റെ നിര്‍ദേശം. പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും. അതേസമയം കൺവെൻഷനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് കേരള വിസി മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കത്തയച്ചു. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് പ്രകാരം ആകും ഡ്യൂട്ടി ലീവ് അനുവദിക്കുക. നാളെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ നടക്കുന്നത്. പുതിയ ഭേദഗതി പ്രകാരം 55 ശതമാനം…

Read More

വിസി നിയമനത്തിലെ യുജിസിയുടെ ഭേതഗതി ; നിയമസഭ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ജി.സി കരട് ചട്ടങ്ങള്‍ പുതുക്കിയത്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായി വി.സിമാരെ കണ്ടെത്തനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് യുജിസി ഭേദഗതി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി എതിര്‍ക്കുന്നതിന്റെ ഭാഗമായി വി.സിമാരെ കണ്ടെത്താനുള്ള ബദല്‍…

Read More

വൈസ് ചാൻസലർ നിയമനത്തിന് ഇനി ഗവർണർമാർക്ക് പൂർണ അധികാരം ; യുജിസിയുടെ കരട് ചട്ടം പുറത്തിറക്കി

വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർമാർക്ക് പൂർണ അധികാരം നൽകുന്ന പുതിയ പരിഷ്‌കാരവുമായി യുജിസി. 2018ലെ യുജിസി നിയമഭേദഗതി അനുസരിച്ച് 10 വർഷം പ്രൊഫസറായി സേവനം ചെയ്തവരും ഗവേഷണരംഗത്ത് ഗൈഡായി പ്രവർത്തിച്ചവർക്കും മാത്രമേ വിസിമാരാവാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ പുതിയ പരിഷ്‌കാരം അനുസരിച്ച് വ്യവസായ പ്രമുഖർക്കും പൊതുഭരണരംഗത്ത് കഴിവ് തെളിയിച്ചവർക്കും വിസിമാരാവാം. ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരും അക്കാദമിക് സ്റ്റാഫും ആവാനുള്ള മിനിമം യോഗ്യത പരിഷ്‌കരിക്കുന്ന കരട് ചട്ടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയത്. പുതിയ ഭേദഗതി…

Read More

നെറ്റ് പരീക്ഷ ഫലം നാളെ

യു.ജി.സി നെറ്റ് പരീക്ഷ ഫലം നാളെ. യു.ജി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.ntaonline.in, nta.ac.in എന്നിവയില്‍ ഫലം അറിയാൻ കഴിയും. ജൂണിലെ പരീക്ഷകൾ പേപ്പർ ചോർച്ച ആരോപണം വന്നതോടെ ആഗസ്റ്റിൽ പുനഃക്രമീകരിക്കുകയുണ്ടായി. അന്തിമ ഉത്തരസൂചിക ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ആപ്ലിക്കേഷൻ നമ്പർ, സെക്യൂരിറ്റി പിൻ, ജനനത്തീയതി എന്നിവ ഫലങ്ങൾ പരിശോധിക്കാൻ ആവശ്യമാണ്. ഒമ്പത് ലക്ഷത്തിലധികം പേരാണ് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നത്.

Read More

പ്രിയ വർഗീസിന്റെ നിയമനം; ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി, സുപ്രീം കോടതിയിൽ സത്യവാങ്മൂലം

കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി. പ്രിയ വർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് യുജിസി. ചട്ടങ്ങൾ പാലിച്ചല്ല നിയമനമെന്ന് യുജിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണം. സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യക്തിചലിക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി. കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്….

Read More

പ്രൊഫസർ പ്രിയ വർഗീസിന്റെ നിയമനം; ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി സംശയം, സുപ്രീംകോടതി

കണ്ണൂര്‍ സര്‍വ്വകലാശാലയിൽ അസ്സോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് വാദം കേട്ട ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ വാക്കാൽ നീരീക്ഷിച്ചത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എന്നാൽ ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വര്‍ഗീസിനുവേണ്ടി ഹാജരായ മുതിർന്ന…

Read More

പ്രിയ വര്‍ഗീസിന്‍റെ നിയമനം; യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതിയില്‍ കണ്ണൂര്‍ സര്‍വകലാശാല

പ്രിയ  വർഗീസിന്‍റെ നിയമനത്തിൽ യുജിസിയുടെ വാദങ്ങളെ എതിർത്ത് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്‍കി. പ്രിയ വർഗീസിനെ നിയമനം ചട്ടവിരുദ്ധം അല്ലെന്നാണ് സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചത്. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല നിലപാട് അറിയിച്ചത്. അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ പറയുന്നത്. എഫ് ഡി പി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാം. സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ…

Read More

എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ: അടിച്ചേൽപിക്കുന്ന തീരുമാനം നടപ്പാകില്ലെന്ന് മന്ത്രി

യുജിസി നിർദേശം ഉണ്ടെങ്കിലും എംഫിൽ പ്രവേശനം അവസാനിപ്പിക്കില്ലെന്ന് ബംഗാൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് പുതിയ പ്രതിസന്ധി. എംഫിൽ നിർത്തലാക്കിയെന്നും വിദ്യാർഥികൾ എംഫിൽ കോഴ്‌സിനു ചേരരുതെന്നുമാണ് കഴിഞ്ഞദിവസം സർക്കുലറിലൂടെ യുജിസി ആവർത്തിച്ചത്. എന്നാൽ, ബംഗാൾ സർക്കാർ ഇത് അംഗീകരിക്കില്ലെന്നും 2023-24 അക്കാദമിക് വർഷത്തിലും പ്രവേശനം തുടരുമെന്നും ബംഗാൾ വിദ്യാഭ്യാസ മന്ത്രി ഭർത്യ ബസു വ്യക്തമാക്കി. യുജിസി അടിച്ചേൽപിക്കുന്ന തീരുമാനം ബംഗാളിൽ നടപ്പാകില്ലെന്നാണ് ഭർത്യ ബസു വ്യക്തമാക്കിയത്. എംഫിൽ സംബന്ധിച്ച് സംസ്ഥാന സർക്കാരിന് സ്വന്തമായ നയമുണ്ട്. അക്കാദമിക് വിദഗ്ധരുടെ…

Read More

എംഫിൽ അംഗീകാരമില്ലാത്ത ബിരുദമെന്ന് യുജിസി; പ്രവേശനം നിർത്തിവെക്കാൻ സർവകലാശാലകൾക്ക് നിർദേശം

മാസ്റ്റർ ഓഫ് ഫിലോസഫി (എംഫിൽ ) അംഗീകാരമില്ലാത്ത ബിരുദമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി). എംഫിൽ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവയ്ക്കാൻ സർവകലാശാലകൾക്ക് നിർദേശം നൽകി. ഏതാനും സർവകലാശാലകൾ പുതിയ അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിശദീകരണവുമായി യുജിസി രംഗത്തെത്തിയത്. 2023-24 അധ്യയന വർഷത്തേക്കുള്ള എംഫിൽ പ്രവേശനം നിർത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് കമ്മീഷൻ സർവകലാശാലകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ‘എംഫില്‍ യുജിസി ചട്ടപ്രകാരം അംഗീകരിക്കപ്പെട്ട ബിരുദമല്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു സ്ഥാപനവും എംഫില്‍ കോഴ്സ് വാഗ്ദാനം ചെയ്യരുത്. എംഫിൽ…

Read More

ആർഎസ്എസ് നേതാവിന്‍റെ ജന്മവാർഷികത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണം; യുജിസി നിർദ്ദേശം വിവാദത്തിൽ

ആർഎസ്എസ് നേതാവിന്‍റെ  ജന്മവാർഷിക പരിപാടിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന യുജിസി നിർദ്ദേശം വിവാദമാകുന്നു..മഹാരാഷ്ട്രയിലെ കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കുമാണ് യുജിസി നിർദ്ദേശം നൽകിയത്. എബിവിപി സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറിന്‍റെ  ജന്മവാർഷിക പരിപാടിക്കായാണ് നിർദ്ദേശം.ഇതിനെതിരെ പ്രതിഷേധവുമായി ശിവസേന ഉദ്ദവ് വിഭാഗം രംഗത്തെത്തി. 

Read More