യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും

യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴ. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്. ദുബൈ, ഷാര്‍ജ, ഉമ്മുൽഖുവൈൻ, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അല്‍ അവീര്‍, അല്‍ ഖൂസ്, പാം ജുമൈറ, ദൈറ എന്നിവിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി. പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍. 

Read More