ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം ; പ്രതി ഹരികുമാറിനെ മനോരോഗ വിദഗ്ധർ പരിശോധിച്ചു, പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറൽ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന്…

Read More

ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം ; ഹരികുമാറിൻ്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ് , ജോത്സ്യനെ വീണ്ടും ചോദ്യം ചെയ്തു

തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തിൽ ജ്യോത്സൻ ദേവീ ദാസനെ വീണ്ടും ചോദ്യം ചെയ്ത് പൊലീസ്. പ്രതിയായ അമ്മാവൻ ഹരികുമാറിന് കുഞ്ഞിൻറെ അമ്മയോടുള്ള വ്യക്തി വിരോധത്തിനപ്പുറത്ത് കാരണങ്ങളുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പൊലീസ്. ഹരികുമാറിനായി കസ്റ്റഡിയിൽ വാങ്ങി മാനസിക വിദഗ്ദരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം. തൻറെ താല്പര്യത്തിന് വഴങ്ങാത്തതിനാൽ സഹോദരി ശ്രീതുവിനോടുള്ള വിരോധമാണ് കുഞ്ഞിൻറെ കൊലക്ക് കാരണമെന്നാണ് ഹരികുമാറിൻറെ മൊഴി. പക്ഷെ ഇതിനപ്പുറത്തെ സാധ്യതകൾ കൂടി പരിശോധിക്കുന്നു പൊലീസ് സാമ്പത്തിക ഇടപാടുകൾ, അന്ധവിശ്വാസം എന്നിവയും അന്വേഷിക്കുന്നു. ശ്രീതുവിന്റെ…

Read More

തിരുവനന്തപുരം പേട്ടയിൽ നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതി കൊല്ലത്ത് നിന്ന് പിടിയിൽ

തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആറ് മണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും. കുട്ടിയും സഹോദരങ്ങളും ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോൾ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയിൽ ആയപ്പോൾ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ…

Read More