
നിയമലംഘനം; എട്ടുമാസത്തിനിടെ 3779 ഇരുചക്രവാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്
ഗതാഗത സുരക്ഷ നിയമങ്ങൾ ലംഘിച്ച 3779 ഇരുചക്ര വാഹനങ്ങൾ പിടികൂടി ദുബൈ പൊലീസ്. എട്ടു മാസത്തിനിടെ നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇത്രയധികം വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തത്. 2286 സൈക്കിളുകൾ, 771 ഇലക്ട്രിക് ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഇരുചക്ര വാഹന ഉപയോക്താക്കൾക്കായി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കുമായി കൈകോർത്ത് നായിഫ് പൊലീസ് സ്റ്റേഷൻ ജനുവരി മുതൽ ആഗസ്റ്റ് വരെ ട്രാഫിക് ബോധവത്കരണ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. ഈ കാമ്പയിനിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ…