മണിപ്പൂരിൽ വീണ്ടും സംഘർഷം: വെടിവയ്പിൽ രണ്ടുപേർ മരിച്ചു, അഞ്ചു പേർക്ക് പരിക്ക്

വംശീയ സംഘർഷം രൂക്ഷമായ മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. ചുരാചന്ദ്പൂർ, ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തിയിൽ സമുദായങ്ങൾ തമ്മിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 29 നാണ് ഈ മേഖലയിൽ വെടിവയ്പ്പ് ആരംഭിച്ചത്. രണ്ട് വിഭാഗങ്ങൾ തമ്മിൽ ബുധനാഴ്ച ആരംഭിച്ച വെടിവയ്പ്പ് വ്യാഴാഴ്ച പുലർച്ചെവരെ നീണ്ടതായാണ് റിപ്പോർട്ട്. അഞ്ച് പേർക്ക് പരിക്കേറ്റതായും അതിൽ മൂന്ന് പേരെ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…

Read More

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഷോപ്പിയാനിൽ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്

Read More