
സുരക്ഷാ ഭീഷണി; രണ്ട് പ്രധാന നഗരങ്ങളിൽ ടെലഗ്രാം ആപ്പ് പൂർണമായും നിരോധിച്ച് റഷ്യ
സുരക്ഷാ ഭീഷണിയെത്തുടർന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളിൽ ടെലഗ്രാം നിരോധിച്ചു. ഒരു വാർത്താ ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. തീവ്രവാദം വർദ്ധിച്ചുവരുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് തെക്കൻ റഷ്യൻ പ്രദേശങ്ങളായ ഡാഗെസ്‍താൻ, ചെച്‌നിയ എന്നിവിടങ്ങളിൽ ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയത്. ‘ശത്രുരാജ്യങ്ങൾ പലപ്പോഴും ടെലഗ്രാം ഉപയോഗിക്കാറുണ്ട്. മഖച്‌കല വിമാനത്താവളത്തിലെ കലാപം ഇതിന് ഉദാഹരണമാണ് ‘, ഡാഗെസ്‍താനിലെ ഡിജിറ്റൽ വികസന മന്ത്രി യൂറി ഗംസാറ്റോവ് പറഞ്ഞു. ടെലഗ്രാം ആപ്പിനെ തടയാനുള്ള തീരുമാനം ഫെഡറൽ തലത്തിലാണ് എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയിൽ ഇതിന്…