
അടുപ്പത്തിലായിരുന്ന യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി; മേഘ ജീവനൊടുക്കിയതിന് കാരണം പ്രണയതകർച്ചയെന്ന് പൊലീസ്
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇൻറലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ ഉദ്യോഗസ്ഥയായിരുന്ന മേഘ ജീവനൊടുക്കിയതിന് കാരണം പ്രണയത്തകർച്ചയെന്ന് പൊലീസ്. ഐ.ബിയിലെ ഉദ്യോഗസ്ഥനുമായി മേഘക്ക് സൗഹൃദമുണ്ടായിരുന്നു. പിന്നീടത് പ്രണയമായി മാറി. എന്നാൽ ഈ ബന്ധം തകർന്നതാണ് മേഘ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മേഘയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. മേഘ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടേയുള്ളൂ. പെൺകുട്ടിക്ക് എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്ന് അമ്മാവൻ ശിവദാസൻ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി…