
തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാം; പി.വി അൻവറിന് മുന്നിൽ ഉപാധികളുമായി കോൺഗ്രസ്
പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് ഉപാധികളുമായി കോൺഗ്രസ്. തൃണമൂൽ കോൺഗ്രസിനെ ഒഴിവാക്കി വന്നാൽ സ്വീകരിക്കാമെന്നാണ് കോൺഗ്രസ് നിലപാട്. തൃണമൂൽ കോൺഗ്രസ് വഴി പിവി അൻവർ യുഡിഎഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിലെ ധാരണ. പകരം പി.വി അൻവറിന് മുന്നിൽ കോൺഗ്രസ് ഫോർമുല വയ്ക്കും. പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാൽ സ്വീകരിക്കാം എന്നാണ് നിലപാട്. ഒറ്റയ്ക്ക് വന്നാലും, പുറത്തുനിന്ന് പിന്തുണച്ചാലും സ്വീകരിക്കും. തൃണമൂൽ കോൺഗ്രസിനെ എടുക്കാൻ കഴിയാത്ത രാഷ്ട്രീയ സാഹചര്യം വിശദീകരിക്കും. വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ ആലോചിക്കാനാണ് കോൺഗ്രസ് തീരുമാനം….