അട്ടപ്പാടിയിലെ ആദിവാസി ഭൂമി; അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ

അട്ടപ്പാടിയിലെ ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തത് സംബന്ധിച്ച പരാതിയിന്മേൽ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. റവന്യൂ മന്ത്രി, ലാൻഡ് റവന്യൂ കമീഷണർ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കാണ് ആദിവാസികൾ നൽകിയ പരാതി നൽകിയത്. പരാതികളിന്മേൽ നടപടി സ്വീകരിക്കുന്നതിനായി പാലക്കാട് കലക്ടർക്ക് കൈമാറിയെന്നും കെ.കെ രമയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. കോട്ടത്തറ വില്ലേജിലെ വൻതോതിലുള്ള ആദിവാസി ഭൂമി കൈയേറ്റം തടയണമെന്നും വിവിധ ട്രസ്റ്റുകളുടെയും സൊസൈറ്റികളുടെയും പേരിൽ അട്ടപ്പാടിയിൽ ഭൂമിക്ക്…

Read More

വയനാട്ടിൽ ആദിവാസി ഭൂമിയിൽ അനധികൃത മരംമുറി; കടത്തിയ മരങ്ങൾ പിടിച്ചെടുത്ത് വനംവകുപ്പ്, ആറ് പേർക്കെതിരെ കേസ്

വയനാട് സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ അനധികൃത മരം മുറി. അൻപതിലധികം വലിയ മരങ്ങൾ മുറിച്ചു. 30 മരങ്ങൾ കടത്തിക്കൊണ്ടുപോയി. വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് മരം മുറി കണ്ടെത്തിയത്. മുറിച്ചു കടത്തിയ മരങ്ങൾ വനം വകുപ്പ് പിടിച്ചെടുക്കുകയും ആറുപേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കോഴിക്കോട് , വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച ലോറി പിടിച്ചെടുത്തു. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിൽ ചെന്നായ് കവലയിലാണ് മരംമുറി നടന്നത്. വെൺതേക്ക്, അയിനി,…

Read More