‘അജ്മല്‍ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യ’; യാസിന്‍ മാലിക് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം

മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മല്‍ കസബിനു പോലും ന്യായമായ വിചാരണ ലഭിച്ച ഇടമാണ് ഇന്ത്യയെന്ന് പറഞ്ഞ് സുപ്രീം കോടതി. വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ട ജമ്മു കോടതി ഉത്തരവിനെതിരായ സിബിഐ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 1990-ല്‍ ശ്രീനഗറില്‍ നാല് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും 1989-ല്‍ അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബയ്യ സയീദിനെ തട്ടികൊണ്ടു പോവുകയും ചെയ്ത സംഭവത്തിലാണ് യാസിന്‍ മാലിക്കിനെതിരേ കേസ്. രണ്ട്…

Read More

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ ഡിസംബർ രണ്ട് മുതൽ

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡിസംബർ രണ്ട് മുതൽ 18 വരെ നടക്കും. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണ് വിസ്തരിക്കുക. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വിചാരണ നടത്തുക. ഇതിന്റെ രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 279, 201, 304, കോടതി മോട്ടോർ വകുപ്പ് നിയമം 184 എന്ന് വകുപ്പ് പ്രകാരമുള്ള വകുപ്പ് അനുസരിച്ചാണ് വിചാരണ പരിഗണിക്കുക.

Read More

കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയം

പനി വരുന്നത് പോലെ ആണ് ഇന്നത്തെ കാലത്ത് കാന്‍സറിന്റെ വരവ്. ചികിത്സകള്‍ ഉണ്ടെങ്കില്‍ പോലും അസുഖം തുടക്കത്തില്‍ തിരിച്ചറിയാതെ പോകുന്നതോടെ രോഗം മൂര്‍ച്ഛിച്ച് മരണത്തിലേക്ക് നയിക്കുന്നു. ഇപ്പോഴിതാ ആരോഗ്യരംഗത്ത് പുത്തന്‍ നേട്ടമാണ് ശാസ്ത്രലോകം സ്വന്തമാക്കിയിരിക്കുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടുപിടിത്തം. കാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ആണ് വിജയം കൈക്കൊണ്ടിരിക്കുന്നത്. മെലനോമ, നോണ്‍-സ്‌മോള്‍-സെല്‍ ശ്വാസകോശ അര്‍ബുദം എന്നിവ ബാധിച്ച രോഗികളില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കുറച്ചു രോഗികളെ മാത്രമേ…

Read More

തരൂരിന് ആശ്വാസം; മോദിക്കെതിരായ ‘തേൾ’ പരാമർശം: വിചാരണ നടപടികൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘തേൾ’ പരാമർശവുമായി ബന്ധപ്പെട്ട ക്രിമിനൽ അപകീർത്തിക്കേസിൽ ശശി തരൂർ എംപിക്ക് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. 2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ, പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. തരൂരിന്റെ വാക്കുകൾ തന്റെ മതവിശ്വാസം വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്. കേസുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കണമെന്ന് 2020ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.Trial proceedings in the Scorpion’ reference…

Read More

ഡോ.വന്ദനാദാസ് വധക്കേസിലെ സാക്ഷിവിസ്താരം സെപ്റ്റംബറിൽ; കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിച്ചു

ഡോ. വന്ദനാദാസ് വധക്കേസിൽ സാക്ഷിവിസ്താരം സെപ്റ്റംബറിൽ ആരംഭിക്കും. ഇതിനു മുന്നോടിയായി കേസിന്റെ കുറ്റപത്രം പ്രതിയായ സന്ദീപിനെ വായിച്ചുകേൾപ്പിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് നേരിട്ടാണ് പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതൽ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് വധശ്രമം, പോലീസ്, ഹോം ഗാർഡ്, ആംബുലൻസ് ഡ്രൈവർ തുടങ്ങി സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ആശുപത്രിജീവനക്കാരെ ആക്രമിക്കൽ, തെളിവുനശിപ്പിക്കൽ എന്നിവയ്ക്ക് വിവിധ വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ…

Read More

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 പേരെ പട്ടിണിക്കിട്ട് കൊന്ന സംഭവം ; കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരായ വിചാരണ തുടങ്ങി

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 ലധികം വരുന്ന അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കെനിയൻ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി വിചാരണ തുടങ്ങി. കെനിയൻ പാസ്റ്ററായ പോൾ എന്തെൻഗെ മെക്കൻസിയയാണ് വിചാരണ നേരിടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖ നഗരമായ മൊംബാസയിലെ കോടതിയിൽ 94 കൂട്ടുപ്രതികൾക്കൊപ്പമാണ് പോൾ എന്തെൻഗെ മക്കെൻസി ഹാജരായത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്റെ നേതാവുമായ മക്കെൻസി അറസ്റ്റിലാകുന്നത്. ക്രിസ്തുവിനെ കാണിക്കാമെന്ന് പറഞ്ഞ് തന്റെഅനുയായികളെ കെനിയയിലെ മലിൻഡി നഗരത്തോട് ചേർന്ന വനമേഖലയിൽ…

Read More

സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പനെതിരായ വിചാരണ നടപടികൾ നിർത്തിവക്കണമെന്ന ഹർജി തള്ളി

സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ ആവശ്യം ഹൈക്കോടതി തള്ളി. മാണി സി കാപ്പനെതിരെ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കുമെന്ന് വിചാരണ കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി സി കാപ്പൻ ഹൈക്കോടതിയെ സമീപിച്ചത്. കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെയാണ് വിചാരണ കോടതിയുടെ നടപടി എന്നായിരുന്നു മാണി സി കാപ്പന്റെ ഹർജി. എന്നാൽ പ്രഥമദൃഷ്ട്യ കേസ് നിലനിൽക്കും എന്നതിന് കാരണങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കണ്ണൂർ…

Read More

കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ട്; ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിൻസൺ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

Read More

കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ഇന്ന് പരീക്ഷണയോട്ടം

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാന്‍കൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും….

Read More

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം;വിചാരണ ഈ മാസം 16 ന് തുടങ്ങും

ആലുവയിൽ അതിഥി തൊഴിലാളികളുടെ അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെളിക്കുളത്തിൽ താഴ്ത്തിയ കേസിലെ വിചാരണ നടപടികൾ ഈ മാസം 16ന് ആരംഭിക്കും.ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്നായിരുന്നു പ്രോസീക്യൂഷൻ വാദം….

Read More