ഹിമപാതത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം രണ്ടാം ദിനത്തിൽ; 32 പേരെ രക്ഷപ്പെടുത്തി: കണ്ടെത്താനുള്ളത് 25 പേരെ

 ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസത്തിൽ. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മാനാ ഗ്രാമത്തിൽ ഹിമാ പാതം ഉണ്ടായത്. ചൈനീസ് അതിർത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തിൽ…

Read More

57 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്ത അഞ്ചുവയസുകാരൻ മരിച്ചു

രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാൻ മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കാളിഖാഡ് ഗ്രാമത്തിലെ വയലിൽ കളിക്കുന്നതിനിടെ ആര്യൻ എന്ന കുട്ടി തുറന്ന കുഴൽക്കിണറിൽ വീഴുന്നത്. 57 മണിക്കൂർ നീണ്ട രക്ഷപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെപ്പ് വഴി കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്താണ് അത്രയും നേരം ജീവൻ നിലനിർത്തിയത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്)​,​ സംസ്ഥാന ദുരന്ത നിവാരണ സേന,​ സിവിൽ…

Read More

രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി ബാഗിൽ വെച്ച് ലിഫ്റ്റിന്റെ കൈവരിയിൽ തൂക്കിയിട്ടു; പ്രതികരണവുമായി ലിഫ്റ്റില്‍ കുടുങ്ങി രവീന്ദ്രന്‍നായര്‍

ഒരു ലിഫ്റ്റിനകത്ത് ഇരുട്ടില്‍ ഒറ്റയ്ക്ക് 42 മണിക്കൂര്‍. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ല. അപായമണി കേട്ട് , തന്‍റെ നിലവിളി കേട്ട് ഓടിയെത്താന്‍ ആരുമില്ലാതെ, ധരിച്ച വസ്ത്രത്തില്‍ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന രവീന്ദ്രന്‍ നായര്‍ക്ക് നിസ്സായഹതയുടെ പരകോടിയില്‍ പൊട്ടികരയുകയല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു. ലിഫ്റ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒന്നുമുണ്ടായിരുന്നില്ല. ബോർഡ് ഉണ്ടായിരുന്നെങ്കിൽ ആ ലിഫ്റ്റിൽ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാർ ആയപ്പോൾ പലകുറി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് …

Read More

തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നത് 300 ഇന്ത്യക്കാർ, കുറ്റകൃത്യങ്ങൾക്കിരയാക്കുന്നുവെന്ന് റിപ്പോർട്ട്

തൊഴിൽതട്ടിപ്പിൽപ്പെട്ട് കംബോഡിയയിൽ കുടുങ്ങിക്കിടക്കുന്നത് മുന്നൂറോളം ഇന്ത്യക്കാർ. കുടുങ്ങിയ 300 ഇന്ത്യക്കാരിൽ 150ഓളം പേർ വിശാഖപട്ടണത്തുനിന്നുള്ളവരാണ്. സിംഗപ്പൂരിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി ജോലി വാഗ്ദാനം ചെയ്ത് പ്രാദേശിക ഏജന്റുമാർ ഇവരെ കുടുക്കുകയായിരുന്നു. കംബോഡിയയിലെത്തിച്ച ഇവരെ ഇന്ത്യക്കാർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കിയെന്ന് വിശാഖപട്ടണം പൊലീസ് പറയുന്നു.നാട്ടിൽ തിരിച്ചെത്താൻ കംബോഡിയയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടതിനുശേഷം ഇവർ പ്രതിഷേധ പ്രകടനം നടത്തി. കംബോഡിയയിലെ ഇന്ത്യക്കാർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ ചൈനാക്കാർ ഇവരെ നിർബന്ധിക്കുന്നതായും പ്രതിഷേധക്കാർ പറയുന്നു. തൊഴിൽ തട്ടിപ്പിനിരയായ 60 ഇന്ത്യക്കാരെ…

Read More

പറമ്പിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി ; പുലിയെ പറമ്പിക്കുളത്തേക്ക് കൊണ്ട് പോകും

പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട നാട്ടുകാരുടെ കാത്തിരിപ്പിനൊടുവില്‍ വെറ്ററിനറി സര്‍ജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ മയക്കുവെടി വച്ച് വീഴ്ത്തി കൂട്ടിലാക്കുകയാണ് ചെയ്തത്. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ പുലി കമ്പിവേലിയില്‍ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തിരിച്ചിറങ്ങാൻ പറ്റാത്തവിധം കുടുങ്ങിപ്പോയിരുന്നെങ്കിലും നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ കുരുക്കില്‍ നിന്ന് പുറത്തുവരാൻ പുലിക്ക് കഴിയുമായിരുന്നു. അങ്ങനെയങ്കില്‍ അത് വൻ അപകടത്തിലേക്ക് വഴിവച്ചേനെ. ഇതിന് മുമ്പായി പുലിയെ മയക്കുവെടി വച്ച്…

Read More

വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി; 3 വളർത്തു മൃഗങ്ങളെ കൊന്നു

വയനാട് മീനങ്ങാടിയെ വിറപ്പിച്ച കടുവ കൂട്ടിലായി. പാമ്പുംകൊല്ലിയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് കടുവ കൂട്ടിൽ അകപ്പെട്ടത്. രണ്ടിടങ്ങളിലായി മൂന്നു വളർത്തു മൃഗങ്ങളെ കടുവ കൊന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നായിരുന്നു വനംവകുപ്പ് കൂടുസ്ഥാപിച്ചത്. ഈ കൂട്ടിലാണ് 24 മണിക്കൂറിനുള്ളിൽ കടുവ കുടുങ്ങിയത്. കടുവയെ താത്കാലികമായി സുൽത്താൻബത്തേരി കുപ്പാടിയിലുള്ള പരിചരണകേന്ദ്രത്തിലേക്ക് മാറ്റും.

Read More

മൂന്നു മണിക്കൂലേറെ രക്ഷാപ്രവർത്തനം; കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു;

മലയാറ്റൂരിൽ കിണറ്റിൽ വീണ  കുട്ടിയാനയെ രക്ഷിച്ചു. മൂന്നു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനു ശേഷമാണ് ആനക്കുട്ടിയെ കരയിലേക്കു കയറ്റിയത്. കുട്ടിയാന ആനക്കൂട്ടത്തിനടുത്തേക്കു പോയെന്നു വനപാലകർ അറിയിച്ചു. രാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കിണറിനു ചുറ്റും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടം നിന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് രക്ഷാപ്രവർത്തനം നടത്താൻ ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ അറിയിച്ചപ്പോഴാണു വിവരമറിഞ്ഞത്. ആനക്കൂട്ടം കിണറിനടുത്തുനിന്നു മാറിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. സാധാരണ ആന ഇറങ്ങുന്ന പ്രദേശമാണെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നു പ്രദേശവാസികൾ…

Read More

മലയാറ്റൂരിൽ കൂട്ടിയാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

എറണാകുളം മലയാറ്റൂരിൽ കുട്ടിയാന കിണറ്റിൽ വീണു. ഇന്നുരാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. രക്ഷിക്കാൻ ശ്രമം തുടരുകയാണ്. കിണറിനു ചുറ്റും കാട്ടാനകൂട്ടം നില ഉറപ്പിച്ചിരിക്കുകയായിരുന്നു. കാട്ടാനകൂട്ടത്തെ തുരത്തിയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കിണറിനടുത്തെത്തിയത്.  ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. സാധാരണ ആന ഇറങ്ങുന്ന പ്രദേശം തന്നെയാണ് ഇത്. എന്നാൽ ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നും പ്രദേശവാസികൾ അറിയിച്ചു.

Read More

ഓക്‌സിജൻ കുറയുന്നു; തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ആരോഗ്യ നില അപകടത്തിൽ

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ തകർന്നുവീണ തുരങ്കത്തിൽപ്പെട്ട തൊഴിലാളികളുടെ ജീവൻ അപകടത്തിലെന്ന് ആശങ്ക. അഞ്ച് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനത്തിൽ ആശാവഹമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതിനിടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യപ്രശ്‌നങ്ങളും വർധിക്കാൻ തുടങ്ങി. അഞ്ച് ദിവസമായി ചെറിയ സ്ഥലത്ത് ഞെരുങ്ങി കഴിയേണ്ടി വന്നത് തൊഴിലാളികളിൽ മാനസികവും ശരീരികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു. നിസ്സഹായരായി എന്ന ഭയവും സമയം തള്ളിനീക്കാനാകാത്തതും തൊഴിലാളികളുടെ മാനസികാവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ…

Read More