ബഹ്‌റൈനിൽ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ചെറിയ കടൽ യാത്രക്കപ്പലുകളിൽ ട്രാൻസ്‌പോണ്ടറുകൾ നിർബന്ധമാക്കി

ബഹ്‌റൈനിലെ ജലാശയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 150 ടണ്ണിൽ കുറഞ്ഞ ഭാരമുള്ള എല്ലാ ചെറിയ കടൽ യാത്രക്കപ്പലുകളിലും ട്രാൻസ്‌പോണ്ടറുകൾ നിർബന്ധമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവിലാണ് ഇതുസംബന്ധിച്ച നിർദേശം. ജെറ്റ് സ്‌കീകൾക്ക് ഈ നിയമത്തിൽനിന്ന് ഇളവ് നൽകിയിട്ടുണ്ട്. അപകടത്തിൽപെട്ട കപ്പലുകളെ കണ്ടെത്താൻ സഹായിക്കുന്ന ട്രാൻസ്‌പോണ്ടറുകൾ, സിഗ്‌നൽ ലഭിക്കുമ്പോൾ പ്രതികരണമായി മറ്റൊരു സിഗ്‌നൽ പുറപ്പെടുവിക്കുന്ന ഉപകരണമാണ്. ബഹ്‌റൈൻ തുറമുഖ, സമുദ്രകാര്യ നാവിഗേഷൻ ഡയറക്ടറേറ്റിന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വയർലെസ് ഉപകരണത്തിന് കോസ്റ്റ്ഗാർഡിൻറെ അംഗീകാരവും…

Read More