ട്രംപിന്റെ ഉത്തരവിന് പിന്നാലെ ഔദ്യോഗിക പ്രഖ്യാപനവുമായി സൈന്യം; സൈന്യത്തിൽ ചേരാൻ ട്രാൻസ്ജെൻഡറുകളെ അനുവദിക്കില്ല

സൈന്യത്തിൽ നിന്ന് ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെ ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ‘‘യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’’ – സമൂഹ മാധ്യമങ്ങളിലൂടെ സൈന്യം വ്യക്തമാക്കി. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും  സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ…

Read More

ട്രാൻസ്ജെൻഡറിനെ കെട്ടിയിട്ട് പീഡിപ്പിച്ചു , ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ കേസ് ; ആറാട്ടണ്ണനും , അലൻ ജോസ് പെരേരയും കേസിൽ പ്രതികൾ

ട്രാൻസ്ജെൻഡറിൻ്റെ പരാതിയിൽ ഷോർട്ട് ഫിലിം സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസെടുത്തു. ചിറ്റൂർ ഫെറിക്കടുത്തുള്ള വാടക വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ അലൻ ജോസ് പെരേര, ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അലൻ ജോസും സന്തോഷ് വര്‍ക്കിയും ലൈംഗികമായി വഴങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നാണ് ട്രാൻസ്ജെൻഡറിൻ്റെ പരാതി. ഏപ്രിൽ 5 ന് ഉണ്ടായ അതിക്രമത്തിലാണ് സംവിധായകൻ വിനീതിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രൈറ്റ്, അഭിലാഷ് എന്നീ ഷോര്‍ട്ട് ഫിലം പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ്…

Read More

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ നയവുമായി കേന്ദ്രം

ട്രാൻസ്‌ജെൻഡറുകൾക്ക് വിവേചനരഹിത തൊഴിലിടങ്ങൾ ഒരുക്കുന്നതിനായി ആദ്യ ട്രാൻസ്ജെൻഡർ നയവുമായി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരുൾപ്പെടെയുള്ളവർ, ട്രെയിനികൾ, ഇന്റേണുകൾ തുടങ്ങിയവരായി ജോലിചെയ്യുന്ന ട്രാൻസ്ജെൻഡറുകൾക്ക് തുല്യ അവസരമൊരുക്കുകയാണ് ലക്ഷ്യം. ലിംഗം, പേര്, വിളിപ്പേര് തുടങ്ങിയവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ട്രാൻസ്‌ജെൻഡറുകൾക്കുണ്ടെന്ന് നയത്തിൽ വ്യക്തമാക്കുന്നു. പ്രധാന നിർദേശങ്ങൾ (1) ലിംഗവ്യത്യാസമില്ലാതെ എല്ലാ ജീവനക്കാർക്കും തുല്യ അവസരമൊരുക്കണം (2) ലിംഗപരമായ വിവേചനത്തിന്റെ പേരിൽ നിയമനം, സ്ഥാനക്കയറ്റം, മറ്റ് ആനുകൂല്യങ്ങൾ, പരിശീലനങ്ങൾ തുടങ്ങിയവ നിഷേധിക്കരുത്. യോഗ്യതയാകണം അടിസ്ഥാനമാനദണ്ഡം (3) പേര്, ലിംഗം…

Read More

ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്കു നേരെ ക്രൂരത; വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു

ട്രാന്‍സ്‍ജെൻഡറായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വസ്ത്രമുരിഞ്ഞ് തൂണില്‍ കെട്ടിയിട്ട് മർദിച്ചു. ചെന്നൈയിലാണ് സംഭവം നടന്നത്. പ്രദേശത്തു നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ട്രാന്‍സ്ജെൻഡറാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. പമ്മൽ സ്വദേശിയായ 25 വയസ്സുള്ള ട്രാന്‍സ്‍ജെൻഡറാണ് ആക്രമിക്കപ്പെട്ടത്. പല്ലാവരത്തു നിന്ന് രാത്രി ഭക്ഷണം കഴിച്ച് വീട്ടിലേക്ക് നടന്നുവരുമ്പോൾ രണ്ട് പേർ തടഞ്ഞുനിർത്തുകയായിരുന്നു. താൻ ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറാണെന്ന് പറഞ്ഞിട്ടും വിട്ടില്ല. തെരുവുവിളക്കിന്‍റെ തൂണിന് സമീപത്തേക്ക് വലിച്ചിഴച്ച് കെട്ടിയിട്ടു. വസ്ത്രമുരിഞ്ഞ ശേഷമായിരുന്നു മർദനം. പിന്നീട്…

Read More

പ്രണയപ്പകയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിയെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ…

Read More

ട്രാൻസ്‍ജെൻഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവുമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാക്കാൻ പോകുന്നു എന്ന വിവരമാണ്.  സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം മഹാരാഷ്ട്രയിലുടനീളമുള്ള പൊതു സര്‍വ്വകലാശാലകളില്‍ ട്രാൻസ്‌ജെൻഡര്‍ കമ്മ്യൂണിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാൻ സമ്മതിച്ചതായിട്ടാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ സര്‍വ്വകലാശാല അധികൃതര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഇത് എല്ലാ തരത്തിലുള്ള ആളുകളെയും ഉള്‍ക്കൊള്ളാനും വിദ്യാഭ്യാസത്തിന് തുല്യമായ അവസരങ്ങള്‍ നല്‍കാനും സഹായകമാകും എന്ന് വിശ്വസിക്കപ്പെടുന്നു.  പൊതുസര്‍വ്വകലാശാലകളിലും അഫിലിയേറ്റഡായിട്ടുള്ള മറ്റ് സ്ഥാപനങ്ങളിലും ഇതുവഴി ട്രാൻസ്ജെൻഡര്‍ കമ്മ്യൂണിറ്റിയില്‍…

Read More

കാലിക്കറ്റ് സർവ്വകലാശാലയിൽ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ ഇളവ്

സര്‍വകലാശാലാ പഠനവിഭാഗങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ശതമാനം ഹാജര്‍ ഇളവ് നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സകള്‍ നടത്തുതിന് സഹായകമാകുന്നതാണ് ഇളവ്. കായിക പഠനവകുപ്പുമായി സഹകരിച്ച് ചേലമ്പ്ര പഞ്ചായത്തില്‍ കായിക കാമ്പസ് കമ്യൂണിറ്റി പാര്‍ട്ട്ണര്‍ഷിപ്പ് പ്രോഗ്രാം നടത്തുന്നതിനുള്ള ധാരണാപത്രം അംഗീകരിച്ചു. ഇതേ മാതൃകയില്‍ മറ്റു പഞ്ചായത്തുകളുമായും സഹകരിക്കുതിന് കായിക സ്റ്റാന്റിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. അസി. പ്രൊഫസര്‍ നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 50 ആക്കിയ സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലയില്‍ നടപ്പാക്കും. യു.ജി.സി….

Read More