ഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം; ‘285 ലിങ്കുകൾ നീക്കം ചെയ്യണം’: എക്സിന് നിര്‍ദേശം നല്‍കി റെയിൽവേ മന്ത്രാലയം

ഡൽഹി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ്  മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം  ന്യൂ ഡൽഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ച 18 പേരിൽ അഞ്ചു പേര്‍…

Read More

തിരുപ്പതി ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്കായി ടോക്കൺ എടുക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്.  തിരക്കിലും…

Read More

മറവി എന്നത് ദൈവമായിട്ട് മനുഷ്യന് തന്നൊരു കാര്യമാണ്; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി അച്ഛൻ അക്സിഡന്റിൽ മരിച്ചതാണ്: സൈജു കുറുപ്പ്

മയൂഖം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടനാണ് സൈജു കുറുപ്പ്. പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. സമീപകാലത്ത് റിലീസ് ചെയ്ത സൈജു സിനിമകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഭരതനാട്യം എന്ന ചിത്രം. കൃഷ്ണദാസ് എന്ന വേഷത്തിൽ സായ് കുമാറിനൊപ്പം സൈജു എത്തിയ സിനിമ തിയറ്ററിൽ ശോഭിച്ചിരുന്നില്ല. എന്നാൽ ഒടിടിയിൽ എത്തിയതും കഥ മാറി. ഭരതനാട്യം മറ്റ് ഭാഷക്കാരിൽ അടക്കം ശ്രദ്ധനേടി. മലയാളികൾ സിനിമയെ വാനോളം പുകഴ്ത്തി….

Read More

ദുരന്ത മുന്നറിയിപ്പ് സംവിധാനം കാലത്തിനുസരിച്ച്‌ മാറണം; വയനാട് ദുരന്തത്തിന്റെ കാരണത്തെ സമഗ്രമായി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ മൂലകാരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിന് അനുസരിച്ച മാറ്റം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളില്‍ മാറ്റം വേണമെന്നും പിണറായി പറഞ്ഞു.  പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നത്. ഈ വിപത്തുകളെല്ലാം സംഭവിക്കുന്നതിനു പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനം ആണ്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും…

Read More

വയനാടുകാരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയില്ല , ദുരന്തം ഏറെ വേദനയുണ്ടാക്കുന്നു ; വയനാട്ടിലേത് ദേശീയ ദുരന്തം , ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വളരെ വേദനാജകമായ സംഭവമാണിതെന്നും ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല.ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവരുടെ പുനരധിവാസം ഉള്‍പ്പെടെ നോക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളുടെ വേദനയ്ക്കൊപ്പം നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനം കാണുമ്പോള്‍ അഭിമാനമുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വളണ്ടിയര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍,…

Read More

മുണ്ടക്കൈ ദുരന്തം: മൂന്നാം ദിനവും ദൗത്യം തുടങ്ങി; പരസ്പരം പഴിചാരി കേന്ദ്രവും സംസ്ഥാനവും

വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നാം ദിനവും ദൗത്യം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി സൈന്യം പുറപ്പെട്ടു. മുണ്ടക്കൈ ഭാഗത്തേക്കാണ് സൈന്യം നടന്ന് നീങ്ങുന്നത്. ഇവർക്കൊപ്പം ഡോഗ് സ്ക്വാഡും ഉണ്ട്. രാത്രിയില്‍ നിർത്തിവെച്ച രക്ഷാപ്രവർത്തനമാണ് ഇന്ന് രാവിലെയോടെ വീണ്ടും ആരംഭിച്ചത്. അതിരാവിലെ തന്നെ ഉരുള്‍പൊട്ടലില്‍ കാണാതാവർക്കുവേണ്ടിയുള്ള രക്ഷാദൗത്യം തുടരുകയാണ്.  അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മുന്നറിയിപ്പുകളെ ചൊല്ലി തർക്കം മുറുകുകയാണ്. കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ…

Read More

ഉരുൾപൊട്ടൽ ദുരന്തം; ‘മണ്ണിനടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സഹായം തേടും’: മുഖ്യമന്ത്രി

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു. 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉരുൾപൊട്ടി ഒറ്റപ്പെട്ട 1386 പേരെ…

Read More

‘ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണം’: വിഡി സതീശൻ

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സർക്കാർ സ്ഥലം കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവസിപ്പിക്കുന്നതുവരെ ഇവരെ വാടക വീടുകളിൽ താമസിപ്പിക്കണമെന്ന് വി‍ഡി സതീശൻ പറഞ്ഞു. വാടക കൊടുക്കാനുള്ള എർപ്പാടുണ്ടാക്കണം. രക്ഷാപ്രവർത്തകർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിക്കും. നാളത്തെ സർവകക്ഷി യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. സർവ്വകക്ഷി യോഗത്തിൽ പൂർണ്ണ സഹകരണം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ടി സിദ്ധിഖ് എംഎൽഎയും പറഞ്ഞു. ദുരന്ത ബാധിതർക്ക് കൗൺസിലിങ് നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.  അതേസമയം, വയനാട് മുണ്ടക്കൈയിലുണ്ടായ…

Read More

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: മുഖ്യ പ്രതി പിടിയിൽ

തമിഴ്നാട്ടിനെ ​ഞെട്ടിച്ച കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വ്യാജമദ്യം വിതരണം ചെയ്ത പ്രതി പിടിയിൽ. 55 പേരുടെ മരണത്തിനിടയാക്കിയ കേസിൽ ചിന്നദുരൈ ആണ് പിടിയിലായത്. ചിന്നദുരൈയാണ് പ്രദേശത്ത് മദ്യം വിതരണം ചെയ്തതെന്നാണ് കണ്ടെത്തൽ. 3 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അ​തേസമയം നിരവധി പേരാണ് ഇപ്പോഴും വിവി ആശുപത്രികളിൽ ചികിത്സയിലുള്ളത് മരിച്ചവരിൽ 29 ​പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും മറ്റുനടപടികൾക്കും ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തതായി ജില്ലാ കലക്ടർ പ്രശാന്ത് എം.എസ് പറഞ്ഞു.ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് പേരുടെ നിലയിൽ പുരോഗതിയുണ്ട്. എന്നാൽ 12ലേറെ ആളുകളാണ്…

Read More

‘ഈ പ്രായത്തിലും സിം​ഗിളാണെങ്കിൽ‌ അത് ട്രാജഡ‍ിയാണ്’; അമ്മയ്ക്ക് സ്ട്രസ്സാവാൻ തുടങ്ങിയെന്ന് ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലറാണ് മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദൻ.  താരത്തിന്റെ സമപ്രായക്കാരെല്ലാം വിവാഹിതരും കുട്ടികളുടെ അച്ഛനുമായിട്ടും ഉണ്ണി ബാച്ചിലർ ലൈഫിൽ തന്നെയാണ്. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിക്കൊപ്പം നടി മഹിമ നമ്പ്യാരുമുണ്ടായിരുന്നു. ഉണ്ണി ഇപ്പോഴും സിം​ഗിളാണെന്ന് മഹിമയും പറഞ്ഞു. ഇപ്പോഴും സിം​ഗിളാണോയെന്ന അവതാരകയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അത് കേട്ടതും സദസിൽ നിന്നും കരഘോഷമുയർന്നു. സന്തോഷിക്കാൻ ഒന്നുമില്ല… ഒരു പ്രായം വരെ…

Read More