
വഖഫ് നിയമം; കേന്ദ്രം വര്‍ഗീയ നിലപാട് നടപ്പാക്കുന്നുവെന്ന് ടി.പി. രാമകൃഷ്ണൻ
പാർലമെന്‍റ് പാസാക്കിയ വഖഫ് നിയമത്തിൽ ഏത് വകുപ്പാണ് മുനമ്പം നിവാസികൾക്ക് ആശ്വാസം പകരുന്നതെന്ന് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. മുനമ്പത്ത് കൈവശക്കാർക്ക് അവകാശം ലഭിക്കണമെന്നാണ് ഇടതു പക്ഷത്തിന്‍റെ നിലപാട്. ആരാണ് മുനമ്പം നിവാസികളെ വഞ്ചിച്ചത് എന്നും അദ്ദേഹം ചോദിച്ചു. വഖഫ് ചെയ്ത ഭൂമി പിടിച്ചെടുക്കാൻ കഴിയില്ല. എന്നാൽ അതിനുള്ള നിയമാണ് ഇപ്പോൾ പാസാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ നിലപാടിൽ മാറ്റമില്ല. മതന്യൂനപക്ഷത്തിന് സംരക്ഷണം ഇല്ലാതാക്കുന്നതാണ് വഖഫ് നിയമ ഭേദഗതി. വഖഫില്‍ മുസ്ലിംകളുടെ അവകാശം ഇല്ലാതാക്കുന്നതിനോട്…