
ടി.പി ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസ്; മൂന്ന് പ്രതികള്‍ക്ക് സർക്കാർ വക 1000 ദിവസം പരോൾ
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതു മുതൽ നല്‍കിയത് 1000 ദിവസത്തെ പരോള്‍. ആറു പ്രതികള്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 1081 ദിവസത്തെ പരോളാണു കെ.സി.രാമചന്ദ്രന് അനുവദിച്ചത്. ട്രൗസര്‍ മനോജിനും സിജിത്തിനും ആയിരത്തിലേറെ ദിവസം പരോള്‍ ലഭിച്ചു. മനോജിന് 1068 ദിവസവും സജിത്തിന് 1078 ദിവസവും. ടി.കെ.രജീഷിന് 940, മുഹമ്മദ് ഷാഫി 656, കിര്‍മാണി…