മുണ്ടക്കൈ ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രം

മുണ്ടക്കൈ ടൗൺഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുക ഒരു എസ്റ്റേറ്റ് മാത്രം. എൽസ്റ്റോൺ എസ്റ്റേറ്റായിരിക്കും ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മുണ്ടക്കൈ പുനരധിവാസത്തിലെ കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. 525.50 കോടിയാണ് 16 പദ്ധതികൾക്കായി കേന്ദ്രം പലിശരഹിത വായ്പയായി അനുവദിച്ചത്. മാത്രമല്ല മാർച്ച് 31നകം പണം ചെലവഴിച്ച് കണക്ക് കേന്ദ്രത്തെ ഏൽപ്പിക്കണമെന്നാണ് നിർദ്ദേശം. പരമാവധി…

Read More

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം അതിവേഗം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; പുനരധിവാസം ഒറ്റഘട്ടമായി , ടൗൺഷിപ്പ് വരുന്നത് എൽസ്റ്റോൺ – നെടുമ്പാല എസ്റ്റേറ്റുകളിൽ

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി രണ്ട് ടൗൺഷിപ്പുകളാണ് വരുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ നൽകിയിരിക്കുന്നത്. ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും. വിലങ്ങാട് ദുരന്തബാധിതർക്കും 15 ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരന്തനിവാരണ വകുപ്പ് ആണ് ടൗൺഷിപ്പ് പദ്ധതിയുടെ ഭരണവകുപ്പിന്റെ ചുമതല വഹിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ പുനർനിർമാണ…

Read More

വയനാട് പുനരധിവാസം; ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു

മുണ്ടക്കൈചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും വാടക വീടുകളിലോ പാടികളിലോ താമസിച്ചിരുന്ന മറ്റെവിടെയും വീടില്ലാത്ത ദുരന്തബാധിതരെയുമാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ഒന്നാം ഘട്ട പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 388 കുടുംബങ്ങളുടെ കരട് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. കരട് ലിസ്റ്റ് കളക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും എൽ.എസ്.ജി.ഡിയുടെ lsgkerala.gov.in ജില്ലാ ഭരണ കൂടത്തിന്റെ wayanad.gov.in വെബ് സൈറ്റിലും…

Read More