രാജ്യത്ത് തക്കാളി വില കുതിക്കുന്നു

രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നു. കർണാടക, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തിയിരിക്കുകയാണ്. വിതരണം കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു. രാജ്യത്തുടനീളം വീശിയടിച്ച ഉഷ്ണതരംഗം കാർഷിക മേഖലയെ സാരമായി തന്നെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. നിലവിൽ ഉഷ്ണ തരംഗത്തെ തുടർന്ന് തക്കാളി വില 100 കടന്നിരിക്കുകയാണ്. കിലോയ്ക്ക് 90-100 രൂപയ്ക്കാണ് തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തക്കാളി ഇപ്പോൾ…

Read More

കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു

കേരളത്തിൽ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ബീൻസ്, പാവയ്ക്ക, ഇഞ്ചി തുടങ്ങിയവയുടെ വില 100 കടന്നിരിക്കുകയാണ്. 35 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് 80ലേക്ക് എത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. വരും ദിവസങ്ങളിലും പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സ്യത്തിനും മാംസത്തിനും വില കൂടിയതിന് പിന്നാലെയാണ് പച്ചക്കറിയ്ക്കും കുത്തനെ വില ഉയർന്നിരിക്കുന്നത്. തമിഴ്നാട് – കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞു. കാലവർഷം കൂടി എത്തിയതോടെ പച്ചക്കറി ഉൽപാദനത്തിലും…

Read More

ആന്ധ്രാപ്രദേശിൽ തക്കാളി തോട്ടത്തിന് കാവലിരുന്ന കര്‍ഷകന്‍ കൊല്ലപ്പെട്ട നിലയില്‍

വിളവെടുക്കാറായ തക്കാളി കൃഷിക്ക് കാവലിരുന്ന കര്‍ഷകനെ കൊലപ്പെടുത്തി. പച്ചക്കറി വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവം. ആന്ധ്ര പ്രദേശിലെ അന്നമായ ജില്ലയിലാണ് സംഭവം. കര്‍ഷകനെ കഴുത്ത് ഞെരിച്ചാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. മധുകര്‍ റെഡ്ഡി എന്നയാളാണ് കൊല്ലപ്പെട്ടത്. സമാനമായ രീതിയില്‍ ഏഴുദിവസത്തിനുള്ളിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്. പെഡ്ഡ തിപ്പ സമുദ്രയിലെ തോട്ടത്തിന് കാവല്‍ നില്‍ക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയ ഇയാളെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കണ്ടെത്തുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ആദ്യവാരത്തില്‍…

Read More

ആന്ധ്രപ്രദേശിൽ തക്കാളി കർഷകനെ കവർച്ച സംഘം കൊലപ്പെടുത്തി

ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയിൽ തക്കാളി കർഷകനെ കവർച്ച സംഘം കൊലപ്പെടുത്തി. മദനപ്പള്ളിയിലെ നരീം രാജശേഖർ റെഡ്ഡിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയാണു കൊലപാതകം നടത്തിയത്. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാൾ 70 കൊട്ട തക്കാളി ചന്തയിൽ വിറ്റിരുന്നു.  അതേസമയം, റെക്കോർഡുകൾ തീർത്ത് കുതിക്കുന്ന തക്കാളി വില പിടിച്ചുനിർത്താൻ ഇടപെടലുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ മേൽ ഉണ്ടാവുന്ന ദുരിതം തീർക്കാൻ ലക്ഷ്യമിട്ടുള്ള…

Read More