ഗ്രോസറി സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി സൗദി

സൗദിയില്‍ ഗ്രോസറി സ്റ്റോറുകളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും വിലക്കിയിട്ടുണ്ട്. എനർജി ഡ്രിങ്കുകൾ മറ്റു പാനിയങ്ങളില്‍ നിന്നും ഭക്ഷ്യ ഉത്പന്നങ്ങളില്‍ നിന്നും വേറിട്ട് പ്രദര്‍ശിപ്പിക്കണമെന്നും വാണിജ്യ, മുനിസിപ്പല്‍ മന്ത്രലായങ്ങള്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. മുനിസിപ്പല്‍ ഭവനകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് രാജ്യത്തെ ഗ്രോസറി ഷോപ്പുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗ്ഗരേഖ പുറത്തിറക്കിയത്. ഗ്രോസറികളില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. മുനിസിപ്പല്‍ മന്ത്രാലയത്തിന്‍റെ “ഇസ്തിത്‌ല” പ്ലാറ്റ്‌ഫോമിൽ…

Read More

കത്രയില്‍ പുകയിലയ്ക്കും നിരോധനം; ഉത്തരവിറക്കി കശ്മീര്‍ ഭരണകൂടം

കശ്മീരിലെ കത്രയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിഗരറ്റിനും മറ്റ് പുകയില ഉത്പന്നങ്ങങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. വിശുദ്ധമായ വൈഷ്‌ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് കത്രയില്‍ ഈ വിലക്ക് കൊണ്ടുവന്നിരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയത്. ദിവസേനെ പതിനായിരക്കണക്കിന് ഭക്തരെത്തുന്ന രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രം. ഈ തീര്‍ഥാടന കേന്ദ്രത്തിന്റെ വൃത്തിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്. 144ാം വകുപ്പ് പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ കത്രയില്‍ മദ്യവും…

Read More