മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു ; നിരവധി പേർക്ക് പരിക്ക്

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. എട്ടു ദിവസമായി…

Read More

മലപ്പുറം തിരൂരിലെ വാഹനാപകടം ; ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു

മലപ്പുറം തിരൂർ തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരിച്ചത്. അപകടത്തിൽ മതിലിനും കാറിനും ഇടയിൽ കുടുങ്ങി കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിൻ്റെ സി.സിടിവി ദൃശ്യം ഇന്നലെ പുറത്തു വന്നിരുന്നു. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്നലെ രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിന്‍റെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന…

Read More

‘മാനസികപ്രയാസം കാരണം മാറി നിൽക്കുന്നു’; കാണാതായ ഡെപ്യൂട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി

കാണാതായ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബ് വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് വീട്ടിലെത്തിയത്. ബുധനാഴ്ചയാണ് ചാലിബ് വീട് വിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം ചാലിബ് ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. മാനസികപ്രയാസം കാരണം മാറി നിൽക്കുന്നുവെന്നായിരുന്നു പറഞ്ഞത്. താൻ തിരിച്ചുവരുമെന്നും ബസ് സ്റ്റാൻഡിലാണ് നിലവിലുള്ളതെന്നും സുരക്ഷിതനാണെന്നും ചാലിബ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ വീണ്ടും സ്വിച്ച് ഓഫായി. പിന്നീട് ചാലിബ് അർദ്ധരാത്രിയോടെ വീട്ടിൽ എത്തുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ചാലിബ് ഓഫീസില്‍ നിന്നും 5.15 ന് ഇറങ്ങിയിരുന്നു. ഭാര്യയോട് വീട്ടിലെത്താന്‍…

Read More

മലപ്പുറം തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം ; പ്രതിയായ താനൂർ സ്വദേശി ആബിദ് അറസ്റ്റിൽ

മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ. പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി….

Read More

ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

മലപ്പുറം തിരൂർ ജില്ലാ ആശുപത്രിയിൽ ഐ.സി.യുവിനു മുൻപിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവ് പിടിയിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ആയിഷ മൻസിലിൽ സുഹൈൽ (37) ആണ് അറസ്റ്റിലായത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിക്കുനേരെയാണ് അതിക്രമമുണ്ടയത്. വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിലെ ഐ.സി.യുവിനു മുൻപിലാണ് സംഭവം. രോഗിയുടെ പരിചരണത്തിനായി എത്തിയ യുവതി ഐ.സി.യുവിനു മുമ്പിൽ ഉറങ്ങുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ പ്രതി യുവതിയുടെ കൂടെ കിടക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ഞെട്ടിയുണർന്ന യുവതി ബഹളം വച്ചതോടെ പ്രതിയായ യുവാവ്…

Read More

സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ച് യുവാവ്

മലപ്പുറം ജില്ലയിലെ തിരൂരിൽ സംശയാസ്പദമായി നിർത്തിയിട്ടത് കണ്ട കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് യുവാവ് എസ്.ഐയുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു. എസ്ഐയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം കുട്ടമ്മാക്കൽ കുയിപ്പയിൽ അജയൻ (45) ആണ് അറസ്റ്റിലായത്. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ ഉദയരാജിന്റെ കയ്യിലാണ് ഇയാൾ കടിച്ചു മുറിവേൽപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ തൃപ്രങ്ങോട് ബീരാഞ്ചിറയിലായിരുന്നു സംഭവം. എസ്ഐ ഉദയരാജും സംഘവും പട്രോളിങ്ങിനിടെയാണ് പുലർച്ചയോടെ ബീരാഞ്ചിറയിൽ എത്തിയത്. ഇവിടെ ഒരു കാർ സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്നത്…

Read More

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് വേണമെന്ന ഹർജി തള്ളി സുപ്രിംകോടതി; സ്റ്റോപ് തീരുമാനിക്കുന്നത് ഞങ്ങളല്ലെന്നും കോടതി

മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരൂർ സ്വദേശി തിരൂര്‍ സ്വദേശി പി.ടി. ഷീജിഷ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നായിരുന്നു ഹർജിയിലെ ആരോപണം. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു….

Read More

വന്ദേഭാരതിന് തിരൂരും തിരുവല്ലയിലും സ്റ്റോപ്പ്; മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വന്ദേ ഭാരത് ട്രെയിനിന് രണ്ടു സ്റ്റോപ്പുകൾ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് തിരൂരും പത്തനംതിട്ടയിൽ തിരുവല്ലയിലും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാരുടെ ആവശ്യം പരിഗണിക്കണമെന്നും ആവശ്യമുണ്ട്. കേരളത്തിൻ്റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രധാന്യവും പ്രസക്തിയും കത്തിൽ വ്യക്തമാക്കുന്നുണ്ട്. തിരുവല്ല , തിരൂർ സ്റ്റേഷനുകളിൽ നിന്ന് നിരവധി പേരാണ് ദിവസേന വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. അതുകൊണ്ട്…

Read More