
മാലയിലുള്ള പുലിപ്പല്ല് ഒറിജിനൽ; വേടനെതിരെ വനം വകുപ്പും അന്വേഷണം തുടങ്ങി
കഞ്ചാവുമായി പിടിയിലായ റാപ്പർ വേടനെതിരെ അന്വേഷണം ആരംഭിച്ച് വനം വകുപ്പും.കഴുത്തിലണിഞ്ഞ മാലയാണ് ഇത്തവണ കുരുക്കായത്.തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടന്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ…