
മോഹൻലാൽ- ശോഭന ജോഡി; തരുൺ മൂർത്തിയുടെ തുടരും ട്രെയ്‌ലർ പുറത്ത്
തരുൺ മൂർത്തിയുടെ സംവിധാനത്തിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാലും-ശോഭനയും ജോഡികളായി എത്തുന്ന ‘തുടരും’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒരു ഫാമിലി/കോമഡി ഡ്രാമയാണ് സിനിമ എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. എന്നാൽ പോലും ട്രെയ്‌ലറിൻറെ അവസാനം നിഗൂഢത ഒളിപ്പിക്കാനും അണിയറപ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മോഹൻലാൽ ട്രെയ്‌ലറിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. വിൻറേജ് മോഹൻലാൽ ഭാവങ്ങളും ട്രെയ്‌ലറിൽ നിഴലിച്ച് കാണാം. ടാക്‌സി ഡ്രൈവറായി എത്തുന്ന മോഹൻലാലിൻറെ ഭാര്യയായാണ് ശോഭന എത്തുന്നത്. , ബിനു പപ്പു,മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയ്‌ലറിൽ കാണാം. ഫർഹാൻ ഫാസിൽ, ഇർഷാദ്…