ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍ വരുന്നു; ഇനി വോയിസ് കമാന്റ് വഴിയും ഗൂഗിള്‍ പേ ഇടപാട് നടത്താനാകും

എഐ തരംഗത്തില്‍ മുന്നേറുകയാണ് ഗൂഗിള്‍ പേയും. ഗൂഗിള്‍ പേ ഓണാക്കി തുക എത്രയെന്ന് ടൈപ്പ് ചെയ്ത് ശേഷം പിന്‍ നമ്പറും ടൈപ്പ് ചെയ്ത് ഇനി സമയം കളയണ്ട എന്നാണ് ഗൂഗിള്‍ പേയുടെ പുതിയ അപ്ഡേഷന്‍ പറയുന്നത്. ഇതാ അതിവേഗം ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കുന്ന ഒരു അടിപൊളി അപ്ഡേഷനാണ് ഗൂഗിള്‍ പേയില്‍ ഒരുങ്ങുന്നത്. ഇതാ വോയ്സ് കമാന്റ് വഴിയും ഇനി ട്രാന്‍സാക്ഷന്‍ നടത്താന്‍ സാധിക്കുന്നതാണ് പുതിയ അപ്ഡേഷന്‍. അടുത്ത് തന്നെ ഫീച്ചര്‍, ഗൂഗിള്‍ പേ ആപ്പില്‍ ലഭ്യമായിത്തുടങ്ങും എന്നാണ്…

Read More

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയില്‍പെട്ടാല്‍ വിവരം വാട്‍സ് ആപ്പിലൂടെ പങ്കുവെയ്ക്കാം: മുന്നറിയിപ്പുമായി കേരള പൊലീസ്

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ പൊലീസിനെ അറിയിക്കാമെന്ന് കേരളാ പൊലീസ്. ശബ്ദസന്ദേശം,ടെക്സ്റ്റ്‌, ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങൾ നൽകാൻ കഴിയൂ എന്നും കേരളാപൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങൾ നൽകാവുന്നതാണ് എന്നും പോസ്റ്റിൽ പറയുന്നു. 999 59 666 66 എന്ന നമ്പറിലേക്ക് ആണ് വിവരം അറിയിക്കേണ്ടത്. കേരളാപൊലീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ലഹരിമരണം ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ…

Read More

പശ്ചിമേഷ്യൻ സംഘർഷം; ചർച്ചകളിലൂടെ പരിഹരിക്കണം: ഇന്ത്യക്കാരെ തത്കാലം ഒഴിപ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ തല്ക്കാലം നീക്കമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്ഥിതി നിരീക്ഷിക്കുകയാണെന്നും രക്ഷാ ദൗത്യത്തിന് ഇപ്പോൾ നീക്കമില്ലെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് അറിയിച്ചത്. സംഘർഷം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിൽ കടുത്ത ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണ്. ചർച്ചകളിലൂടെ സംഘർഷം പരിഹരിക്കണമെന്നും വിദേശകാര്യവക്താവ് ആവശ്യപ്പെട്ടു. നേരത്തെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ പി സിംഗ്…

Read More

ഇലക്ടറല്‍ ബോണ്ട് വഴി പണം തട്ടിയെന്ന് പരാതി; നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്

ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന ബെം​ഗളൂരുവിലെ പ്രത്യേക കോടതിയുടെ ഉത്തരവ്. ഇലക്ടററൽ ബോണ്ടിലൂടെ പണം തട്ടിയെന്ന് ആരോപിച്ച് നിർമലയ്ക്കും മറ്റു അഞ്ചുപേർക്കും എതിരേ, ജനാധികാര സംഘർഷ് സംഘതനിലെ(ജെ.എസ്.പി) ആദർശ് അയ്യർ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എന്നത് സമ്മർദ്ദ തന്ത്രമാക്കി, ആയിരക്കണക്കിന്…

Read More

ബിഎസ്എൻഎൽ 4ജി; ഇനി ഓൺലൈൻ ആയി സിം എടുക്കാം

പ്രതാപകാലം വീണ്ടെടുക്കാൻ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. ഇതിൻറെ ഭാഗമായി 4ജി നെറ്റ്‌വർക്ക് ബിഎസ്എൻഎൽ വ്യാപിപ്പിച്ചുവരികയാണ്. കേരളത്തിലടക്കം വിവിധയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുണ്ട്. ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനും പുതിയ 4ജി സിം എടുക്കാനും ആഗ്രഹിക്കുന്നവർക്ക് ഓൺലൈനായി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കണമെന്നില്ല. LILO ആപ്പ് വഴി ബിഎസ്എൻഎല്ലിൻറെ പുതിയ 4ജി സിം കാർഡിന് ഓർഡർ നൽകാം. ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാണ്. ഈ ആപ്ലിക്കേഷനിൽ കയറി ബിഎസ്എൻഎൽ എന്ന ഓപ്ക്ഷൻ തെരഞ്ഞെടുത്താൽ…

Read More

പ്രിയപ്പെട്ടവര്‍ അകലെയാണെങ്കില്‍ പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കനും സാധിക്കും; പുതിയ കണ്ടുപിടുത്തം

അകലെയാണെങ്കില്‍ അവരുടെ സാമീപ്യം ശബ്ദമായി മാത്രമല്ല സ്പര്‍ശനത്തിലൂടെയും അറിയാം. പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുകയാണ് ഗവേഷകര്‍. ലോകത്തിലെ തന്നെ നിര്‍ണ്ണായകമായ കണ്ടെത്തലിനാണ് ഗവേഷകര്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഒരു പുതിയ യുഗത്തിന് തന്നെ തുടക്കമായേക്കാവുന്ന ഒരു കണ്ടെത്തല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ കണ്ടുപിടുത്തത്തിലൂടെ ഇനി ദൂരങ്ങളില്‍ ഇരുന്ന് പരസ്പരം കാണാന്‍ മാത്രമല്ല സ്പര്‍ശിക്കാന്‍ കൂടി സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ ഒരു കൂട്ടം ഗവേഷകരാണ് വെര്‍ച്വല്‍ ലോകത്ത് പരസ്പര സ്പര്‍ശനം അനുഭവിക്കാന്‍ കഴിയുന്ന ഈ കണ്ടുപിടിത്തത്തിന് പിന്നില്‍….

Read More

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ

 മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണരകൂടം അറിയിത്തു. വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം താമരശേരി ചുരം പാതയിൽ…

Read More

നാടാണ് നമ്മുടെ ടീം; വോട്ട് ചെയ്യുമ്പോള്‍ നാടിന് വേണ്ടി കളിക്കുന്നതിന് തുല്യമാണ്: സഞ്ജു

ലോക്‌സഭ തെര‍ഞ്ഞെടുപ്പ് 2024ല്‍ സംസ്ഥാനത്തെ കന്നി വോട്ടര്‍മാരെ പ്രചോദിപ്പിച്ച് ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രചാരണ വീഡിയോയിലാണ് ടീം ഇന്ത്യയുടെ മലയാളി ക്രിക്കറ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ് എന്ന് പറഞ്ഞ സഞ്ജു ആദ്യമായി പോളിംഗ് ബൂത്തിലെത്തുന്ന പുതിയ വോട്ടര്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.  ‘ഹായ് ഞാന്‍ സഞ്ജു സാംസണ്‍…തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം, ഓരോ വോട്ടും ഒരായിരം ഷോട്ടുകള്‍ക്ക് തുല്യമാണ്. നാടിനെ നയിക്കാന്‍ കഴിവും അറിവുമുള്ളവരെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആദ്യത്തെ അവസരം പാഴാക്കരുത്….

Read More

കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ?; ന്യൂട്രിഎയ്‌ഡ് ആപ്പിലൂടെ വിവരങ്ങൾ അറിയാം

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരം തന്നെയാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം സമീകൃത ആഹാരമാണോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം, അതായത് അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം….

Read More

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വാര്‍ത്താസമ്മേളനത്തിലൂടെ മാത്രം: കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി സംബന്ധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതുവരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷൻ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ് ഫോമില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിലൂടെ മാത്രമായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുകയെന്നും കമ്മിഷൻ എക്സില്‍…

Read More