
ചാലക്കുടി ഫെഡറൽ ബാങ്ക്ജീവനക്കാരെ ബന്ദിയാക്കി 15ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു
ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ചാലക്കുടി ജെഎഫ്സിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതി റിജോ ആന്റണിക്കെതിരെയായ കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 4നാണ് ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നിന്നും ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം റിജോ ആന്റണി 15 ലക്ഷം രൂപ കവർന്നത്….