30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി; ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ എടുത്തോളാം: സന്ദീപ് വാര്യർക്കെതിരെ യുവമോർച്ചയുടെ ഭീഷണി

ബിജെപി വിട്ട് കോണ്‍ഗ്രസിൽ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോടാണ് സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രകടനം നടത്തിയത്. ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശം വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് ഭീഷണി മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും മുദ്രവാക്യം വിളിക്കുന്നുണ്ട്. ഒറ്റുകാര സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്ന് പലതവണ…

Read More

സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ബാന്ദ്ര ഈസ്റ്റ് സ്വദേശി അസം മുഹമ്മദ് മുസ്തഫയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സൽമാൻ ഖാനെതിരെയുള്ള ഭീഷണി സന്ദേശം മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിലേക്കാണ് എത്തിയത്. രണ്ടു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു വാട്സ് ആപ്പ് സന്ദേശം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് വർലി പൊലീസിന്‍റെ പ്രത്യേക സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ…

Read More

പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും; തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളു: വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കെ.സുധാകരന്‍  വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയത്. ഞങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ സുധാകരൻ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ്…

Read More

‘മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കും’; അന്‍വറിനെതിരെ മുദ്രാവാക്യം

സി.പി.എം. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.വി. അന്‍വറിനെതിരെ ഭീഷണിമുദ്രാവാക്യം. മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കയ്യുംകാലും വെട്ടിമുറിക്കുമെന്നാണ് ഭീഷണി. നിലമ്പൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം. ‘പി.വി. അന്‍വര്‍ എമ്പോക്കി, മര്യാദയ്ക്ക് നടന്നോളൂ. സി.പി.ഐ.എം. ഒന്നുപറഞ്ഞാല്‍, ഗോവിന്ദന്‍ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാല്‍, കയ്യുംകാലും വെട്ടിയരിഞ്ഞ് ചാലിയാര്‍ പുഴയില്‍ കൊണ്ടാക്കും’, എന്നാണ് മുദ്രാവാക്യം. പ്രതിഷേധപ്രകടനത്തിനൊടുവില്‍ അന്‍വറിന്റെ കോലം കത്തിച്ചു. ചെങ്കൊടി തൊട്ടുകളിക്കണ്ട എന്ന ബാനറും അന്‍വറിന്റെ കോലവുമായിട്ടായിരുന്നു നിലമ്പൂര്‍ നഗരത്തിലൂടെ പ്രതിഷേധം. അന്‍വര്‍…

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കും’; സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി: കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍…

Read More

മുംബൈ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി; മലയാളി അറസ്റ്റിൽ

മുംബൈ വിമാനത്താവളം ബോംബ് വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കിളിമാനൂർ സ്വദേശി ഫെബിൻ ഷായെ മുംബൈ എ ടിഎസ് തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തു. അമ്മയുടെ പേരിലുള്ള ബ്രോഡ് ബാന്റ് കണക്ഷൻ ഉപയോഗിച്ചാണ് 23 കാരൻ ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ചത്.  കോടിക്കണക്കിന് രൂപ 48 മണിക്കൂറിനകം ബിറ്റ്കോയിൻ രൂപത്തിൽ കൈമാറിയില്ലെങ്കിൽ മുംബൈ വിമാനത്താവളം തർക്കുമെന്നായിരുന്നു ഭീഷണി. മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റുചെയ്ത പ്രതിയെക്കുറിച്ച് ആദ്യം വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. ഒരു ദശലക്ഷം യു.എസ് ഡോളർ നൽകണമെന്നും അല്ലെങ്കിൽ വിമാനത്താവളത്തിന്റെ ടെർമിനൽ-2 തകർക്കും എന്നുമായിരുന്നു…

Read More