
പുട്ടുപൊടിയിൽ കടത്തിയത് കോടികളുടെ ലഹരി
കേരളത്തിൽ നിന്നുള്ള ബ്രാൻഡഡ് പുട്ടുപൊടിയും അരിപ്പൊടിയുമെന്ന പേരിൽ കടത്തിയത് 33 കോടിയുടെ ലഹരി വസ്തുക്കൾ. തൂത്തുക്കുടിയിൽ നിന്ന് മാലിദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ ഹഷീഷ് ഓയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഷ്വേ ലിൻ യോനെ എന്ന ടഗ് ബോട്ടിലാണ് വലിയ രീതിയിൽ ലഹരി വസ്തുക്കൾ കടത്തിയത്. തൂത്തുക്കുടി തുറമുഖത്ത് നിന്ന് മാർച്ച് 4ന് പുറപ്പെട്ട ബാർജിലാണ് അരിപ്പൊടിയെന്ന പേരിൽ ലഹരി വസ്തുക്കൾ കടത്തിയത്….