
നായ്ക്കൾ അവശനിലയിൽ; അകത്തുകയറിയത് അമ്മിക്കല്ല് കൊണ്ട് പിൻവാതിൽ തകർത്ത്; ആസൂത്രിതമായ കൊലപാതകമെന്ന് പൊലീസ്
തിരുവാതുക്കൽ വിജയകുമാർ- മീര ദമ്പതികളെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി വീടിനുളളിൽ കയറിയത് വീട്ടിലെ രണ്ടു വളർത്തുനായ്ക്കളെയും മയക്കിക്കിടത്തിയതാകാമെന്ന നിഗമനത്തിൽ പൊലീസ്. വളർത്തുനായ്ക്കൾ രണ്ടും അവശനിലയിലാണ്. അമ്മിക്കല്ല് കൊണ്ട് പിൻവാതിൽ തകർത്താണ് അക്രമി അകത്തുകയറിയിരിക്കുന്നത് എന്നും പൊലീസ് പറയുന്നു. വാതിലിനോട് ചേർന്ന് തന്നെ അമ്മിക്കല്ല് കണ്ടെത്തിയിട്ടുണ്ട്. കോടാലി കൊണ്ടാണ് ഇരുവരെയും അക്രമി ആക്രമിച്ചതെന്നും പൊലീസ് പറയുന്നു. കോടാലി കൊണ്ട് വിജയകുമാറിനെയാണ് ആദ്യം വെട്ടിയത്. ശബ്ദം കേട്ടത്തെിയ ഭാര്യ മീരയെ പിന്നാലെ വെട്ടിക്കൊലപ്പെടുത്തി എന്നതാണ് പൊലീസിന്റെ…