രാപ്പകൽ സമരവുമായി അങ്കണവാടി ജീവനക്കാരും

ആശവർക്കർമാർരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും രം​ഗത്ത്. മിനിമം കൂലി ഇരുപത്തി ഒന്നായിരം ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം വിരമിക്കൽ, ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. മാത്രമല്ല സമരത്തിൽ പങ്കെടുക്കു ജീവനക്കാർക്ക് ഓണറേറിയം നൽകരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാർ പ്രതിഷേധത്തിലാണ്. സമരം ചെയ്യുന്നവർക്ക് ഓണറേറിയം നൽകേണ്ടെന്നു വനിതാ ശിശു വികസന ഡയറക്ടറാണ് ഉത്തരവിറക്കിയത്. അനിശ്ചിതകാല സമരം തുടർന്നാൽ…

Read More

എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജീവനക്കാരിക്ക് പരിക്ക്. എസ്എടി ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്‍റ് ഷൈലക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടം സംഭവിച്ചത്. ഷൈലയുടെ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.

Read More

അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി; 45കാരൻ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം നടന്നത്. കിടപ്പുരോഗിയായ 72 കാരിയെ 45 വയസുള്ള മകൻ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ 72കാരിയുടെ മകളാണ് പരാതി നൽകിയത്. മകളുടെ പരാതിയിൽ പള്ളിക്കൽ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. മദ്യലഹരിയിൽ 45കാരൻ വയോധികയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് 72കാരിയായ വയോധികയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത പോലീസ് 45കാരനെ കസ്റ്റഡിയിലെടുത്തു.

Read More

സെക്രട്ടറിയേറ്റിന് മുന്നിൽ റോഡ് ഉപരോധിച്ച് ആശ പ്രവർത്തകർ; സെക്രട്ടറിയേറ്റ് പരിസരം അടച്ചുപൂട്ടി പോലീസ്

ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. ഉപരോധം നേരിടാൻ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രകടനമായി ആശാവർക്കർമാർ എത്തിയതിനെ തുടർന്ന് സെക്രട്ടേറിയറ്റ് പരിസരം പൊലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. രാവിലെ ഒൻപതരയോടെ സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. റോഡില്‍ കിടന്നാണ് ആശ പ്രവര്‍ത്തകരുടെ പ്രതിഷേധം. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്. 36…

Read More

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാനെ കാണാൻ ആഗ്രഹമെന്ന് മാതാവ് ഷെമി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ട്ക്കൊലയിലെ പ്രതിയായ അഫാനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് മാതാവ് ഷെമി. പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്. പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന ഷെമിയുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും ഷെമിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചിരുന്നു. ഷെമിക്ക് ആഹാരം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്. അതേസമയം, അഫാനെ കാണാൻ ആഗ്രഹിക്കുന്നില്ലെന്നാണ് പിതാവ് അബ്ദുൽ റഹീം…

Read More

തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം മാറനല്ലൂരിൽ പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മിന്നു നിവാസിൽ വീണയുടെ മകൾ വൈഷ്ണവിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിന്‍റെ ക്ലാമ്പിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. മാറനല്ലൂർ ഡിവിഎൻ എംഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് വൈഷ്ണവി. അസ്വഭാവിക മരണത്തിന് മാറനല്ലൂര്‍ പോലീസ് കേസെടുത്തു.

Read More

ആറ്റിങ്ങലിൽ 15 വയസുകാരൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 15കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് ശിവത്തിൽ അമ്പാടി കണ്ണൻ (15) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു അമ്പാടി കണ്ണനെ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രിയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമ്പാടി കണ്ണൻ. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് ആറ്റിങ്ങൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികളെ അറസ്റ്റു ചെയ്തു. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്….

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗനിർണയ പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങൾ ആക്രിക്കാരൻ മോഷ്ടിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ചയെ തുടർന്ന് രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്. രാവിലെ പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ…

Read More

തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരത്ത് മുദ്രാ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയതായി പരാതി. നെടുമങ്ങാട് ഇരിഞ്ചയം സ്വദേശിനി സ്നേഹലതയാണ് വഞ്ചിക്കപ്പെട്ടത്. കൊല്ലം പാരിപ്പള്ളി സ്വദേശി സുമേഷിന് എതിരെ നെടുമങ്ങാട് പോലീസ് കേസെടുക്കുകയും ചെയ്തു. ടിഷ്യു പേപ്പർ യൂണിറ്റ് തുടങ്ങുന്നതിനാണ് സ്നേഹലത നെടുമങ്ങാട് എസ്. ബി. ഐയിൽ നിന്നും 10 ലക്ഷം രൂപ മുദ്ര ലോണിന് അപേക്ഷിച്ചത്. പാരിപ്പള്ളി ആസ്ഥാനമായ എ എ ആർ ലോൺസ് എന്ന സ്ഥാപനം വഴിയാണ് ലോണിന്ന് അപേക്ഷ നൽകിയത്. ഈ സ്ഥാപനത്തിൻ്റെ ഉടമസ്ഥനാണ് സുമേഷ്. സുമേഷിൻ്റെ ജീവിത…

Read More