വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകൻ അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തു. മകൻ അഫാനെതിരെ മാതാവ് ഷെമി മൊഴി നൽകിയില്ല. കട്ടിലിൽനിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്ന മൊഴി മജിസ്ട്രേറ്റിന് മുന്നിലും അവർ ആവർത്തിച്ചു. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളിലടക്കം വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. എന്നാൽ കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്നും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും പോലീസ് നടത്തിയ…

Read More

തിരുവനന്തപുരത്തെ കൂട്ടക്കൊല; പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും

തലസ്ഥാനത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടർമാരോട് പറ‍ഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറയുന്നു. അതേസമയം, അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മാനസിക നിലയും പരിശോധിക്കും. ബന്ധുക്കളും കാമുകിയുമടക്കം അഞ്ച് പേരെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ്…

Read More

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകി ; വാഹന ഉടമയ്ക്കെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയ സംഭവത്തിൽ രണ്ട് വാഹന ഉടമകൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സജിൻ ഭവനിൽ സജിൻ (26), കരുംകുളം പള്ളംപുരയിടത്തിൽ സിബിൻ(20) എന്നിവർക്കെതിരെയാണ് കേസ്. വിഴിഞ്ഞം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നി രേഖകൾ പരിശോധിച്ചതോടെയാണ് ഇവർ പിടിയിലായത്. 25000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന വകുപ്പിലാണ് കേസെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും…

Read More

ആൾത്താമസമില്ലാത്ത വീടിന് തീപിടിച്ചു ; ഫയർഫോഴ്സെത്തി തീ അണച്ചു, ആർക്കും പരിക്കില്ല

തിരുവനന്തപുരം മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പറമ്പിൽ ഉണങ്ങിയ മരക്കമ്പുകൾ കുറേയുണ്ടായിരുന്നു. ഇതിലേക്ക് തീപടർന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. ചിറയിൻകീഴ് സ്വദേശിയായ ശ്രീകുമാറിന്‍റെ ഷീറ്റ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് പറഞ്ഞു. വിഴിഞ്ഞം നിലയത്തിൽ നിന്ന് സ്റ്റേഷൻ…

Read More

ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന് സന്ദേശം. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. ഇന്ന് ഉച്ചയോടെയാണ് എയര്‍പോര്‍ട്ടിൽ ഇ-മെയില്‍ ആയി ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം എത്തിയത്. വിമാനത്താവളത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാനത്താവള പരിസരത്ത് നിരീക്ഷണവും കര്‍ശനമാക്കി. മുമ്പും വിമാനങ്ങള്‍ക്കുനേരെ ബോംബ് ഭീഷണികള്‍ ഇ-മെയിലായി എത്തിയ സംഭവങ്ങളുണ്ടായിരുന്നു. പിന്നീട് അവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. എന്നാൽ, ഡ്രോണ്‍ ആക്രമണം ഉണ്ടാകുമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതോടെയാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയത്. സംഭവത്തിന്‍റെ…

Read More

ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകം: പ്രതി ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് ഡോക്ടർമാർ

പ്രതിയെയും അമ്മയെയും ഒറ്റക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത് തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവും കസ്റ്റഡിയിലുണ്ട്. പ്രതിയെയും അമ്മയെയും ഒറ്റക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് ഇന്നലെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് പോലീസിന് കൂടുതൽ അവസരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ചോദ്യം…

Read More