തിരുവല്ല കാരള്‍ സംഘത്തിനുനേരെ ആക്രമണം; 5 പേർ പിടിയിൽ, സാമൂഹ്യവിരുദ്ധരെന്ന് പൊലീസ്

തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കസ്റ്റഡിയിൽ. സ്ത്രീകൾ അടക്കം ആക്രമിച്ച സംഭവത്തില്‍ കോയിപ്രം പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. ലഹരിക്കടിമപ്പെട്ട് സാമൂഹ്യവിരുദ്ധരാണ് അക്രമം നടത്തിയതെന്ന് കോയിപ്രം പൊലീസ് പറഞ്ഞു. സംഭവത്തില്‍ സ്ത്രീകൾ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയായിരുന്നു ആക്രമണം. പത്തിലധികം വരുന്ന സംഘം അകാരണമായി ആക്രമിച്ചു എന്നായിരുന്നു കാരൾ സംഘത്തിന്‍റെ പരാതി. ഒരു പ്രകോപനവും ഇല്ലാതെയാണ് ആക്രമണം ഉണ്ടായതെന്നും ഭയാനകമായ…

Read More

സഹ സംവിധായികയെ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സുരേഷ് തിരുവല്ലയ്ക്കും സുഹൃത്തിനുമെതിരെ കേസ്

സഹസംവിധായികയെ പീഡിപ്പിച്ച സംവിധായകനും സുഹൃത്തിനുമെതിരെ കേസ്. സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ‌ എന്നിവർ‌ക്കെതിരെയാണ് കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് കേസ്. വിജിത്ത് സിനിമാ മേഖലയിലെ സെക്സ് റാക്കറ്റിന്റെ കണ്ണിയെന്നും ആരോപണമുണ്ട്. അഡ്‌ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് രണ്ടു തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. മാവേലിക്കര സ്വദേശിനിയായ സഹ സംവിധായിക ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. മരട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസ്…

Read More

പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ വൈറോളജി ലാബിലേക്കാണ് സാംപിളുകൾ അയച്ചത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.

Read More

സ്‌കൂട്ടറിൽ നിന്ന് യുവതിയെ വലിച്ചു താഴെയിട്ടു; തിരുവല്ലയിൽ മദ്യപന്റെ പരാക്രമം

തിരുവല്ലയിൽ യുവതിയെ ബൈക്കിൽനിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. കൈപിടിച്ചു തിരിക്കാനും ശ്രമിച്ചു. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പിൽ കയറ്റിയപ്പോൾ യുവതിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു. ആശുപത്രിയിൽ വച്ചും പ്രതിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. പൊലീസ് സ്റ്റേഷനിൽ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. വാഹനത്തിൻറെ താക്കോൽ ഊരിയശേഷം പെൺകുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. വേങ്ങൽ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നു പൊലീസ് പറഞ്ഞു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന്…

Read More

ഒൻപതാംക്ലാസുകാരിയെ കാണാതായ സംഭവം; മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി

പത്തനംതിട്ട തിരുവല്ലയിൽ നിന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ അതുൽ, അജിൽ എന്നിവരും ഇവരെ സഹായിച്ച മറ്റൊരാളുമാണ് പിടിയിലായത്. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലായത്. പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകലിന് കേസെടുക്കുമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം കേസിൽ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ…

Read More

കുടകിലെ റിസോർട്ടിൽ മലയാളി ദമ്പതികളെയും മകളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കുടകില്‍ മലയാളി ദമ്പതികളെയും മകളെയും റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. തിരുവല്ല മാർത്തോമ കോളജിലെ അസി. പ്രൊഫസർ കല്ലൂപ്പാറ സ്വദേശിനി ജിബി എബ്രഹാം (38), തിരുവല്ലയിൽ എജ്യുക്കേഷൻ കൺസൾട്ടൻസി നടത്തുന്ന ഭർത്താവും വിമുക്തഭടനും കൊല്ലം സ്വദേശിയുമായ വിനോദ് ബാബുസേനൻ (43), ജിബിയുടെ ആദ്യവിവാഹത്തിലുള്ള മകൾ ജെയിൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും…

Read More

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ

തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ. പ്രീത ഹരിദാസിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഒളിവിൽ പോയ പ്രീതയെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു. 2015 ലാണ് തിരുവല്ല മതിൽഭാഗം സ്വദേശി വിജയലക്ഷ്മി മോഹൻ അർബൻ സഹകരണ ബാങ്കിന്‍റെ മഞ്ഞാടി ശാഖയിൽ മൂന്നര ലക്ഷം രൂപ നിക്ഷേമിട്ടത്. പലിശ ഉൾപ്പെടെ ആറേമുക്കാൽ ലക്ഷം രൂപ 2022 ഒക്ടോബറിൽ…

Read More

വിക്ടർ ടി തോമസ് ബിജെപി ദേശീയ നിർവാഹക സമിതിയിൽ

പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് നേതാവും യു ഡി എഫ് മുൻ ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസിനെ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്തു. കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് യു ഡി എഫ് സ്ഥാനാർഥിയായും വിക്ടർ ടി തോമസ് മത്സരിച്ചിട്ടുണ്ട്.ബി…

Read More

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി

തിരുമൂലപുരത്ത് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കാറിൽ സ‍ഞ്ചരിക്കുന്നതിനിടെ തിരുവല്ല സിഐ ബി.സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കടത്തിക്കൊണ്ടുപോയെന്ന് യുവതിയുടെ ഭർത്താവ് പരാതി നൽകിയ ചെങ്ങന്നൂർ സ്വദേശി പ്രിന്റു പ്രസാദും (32) ഒപ്പമുണ്ടായിരുന്നു. പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പൊലീസിൽ മൊഴി നൽകി. തിരുമൂലപുരം ജംക്‌‌ഷനു സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയായാണ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 വയസ്സുകാരിയെയും കുഞ്ഞിനെയും കാറിലെത്തിയ…

Read More

വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ; സംഭവം പത്തനംതിട്ട തിരുവല്ലയിൽ

തിരുവല്ല തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കിടപ്പു മുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ഭാര്യയോടും മക്കളോടും അകന്ന് കഴിയുകയാണ്. ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. പിസ്റ്റള്‍ ഉപയോഗിച്ച്‌ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി

Read More