
ട്രംപും സെലൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ച; മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്ന് ട്രംപ്
വൈറ്റ് ഹൗസിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപ് – യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ തർക്കമെന്ന് റിപ്പോട്ട്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാറിന് സമ്മതിച്ചില്ലെങ്കിൽ…