
തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു
തിയറ്ററിൽ റെക്കോഡ് കളക്ഷനുമായി മുന്നോട്ട് പോകുന്ന മോഹൻലാൽ ചിത്രം തുടരുമിന് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവ താരം നസ്ലിൻ ഗഫൂർ തമിഴ് നടൻ അർജുൻ ദാസ്, ഗണപതി എന്നിവരാണ് ആഷിഖ് ഉസ്മാന്‍റെ പ്രൊഡക്ഷനിലെത്തുന്ന ചിത്രത്തിൽ നായകൻമാരായി എത്തുന്നത്. ഇവരോടൊപ്പം ഫഹദ് ഫാസിലും വമ്പൻ റോളിൽ എത്തുന്നുണ്ട്. ടോർപെടൊ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനു പപ്പു ആണ്. ജിംഷി ഖാലിദ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. സുഷിൻ ശ്യാം…