ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല; നയത്തില്‍ പുനരാലോചനയില്ല: ഹൈക്കമാന്‍ഡ്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ശശി തരൂരിന്‍റെ മോഹം നടക്കില്ല. സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുത്ത്  തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. തരൂരിനെ പ്രകോപിപ്പിക്കാതെ നീങ്ങാനും നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഒരു  തെരഞ്ഞെടുപ്പിലും  ഒരു നേതാവിനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടാറില്ല.  ഈ നയത്തില്‍ പുനരാലോചനയില്ലെന്നാണ്  ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നത്.  അതുകൊണ്ട് തരൂരിന്‍റെ മോഹം മുളയിലേ നുള്ളിക്കളയുകയാണ്. കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. മുഖ്യമന്ത്രി ചര്‍ച്ച പിന്നീട്.  തരൂരിനുള്ള പ്രതികരണമായി നിലപാട് ഓര്‍മ്മിപ്പിക്കുന്ന നേതൃത്വം സംസ്ഥാനത്തെ മുഖ്യമന്ത്രി പദ മോഹികള്‍ക്കുള്ള…

Read More

‘അങ്ങ് ചരിത്രത്തിനു വഴി കാട്ടുന്നു; താങ്കൾ ചരിത്രത്തിനു മുമ്പേ നടന്നയാളാണ്’: മൻമോഹൻ സിങിനെ അനുസ്മരിച്ച് തരൂർ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ അനുസ്മരിച്ച് ശശി തരൂർ എംപി. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, മൻമോഹൻ സിങ് ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റുകയായിരുന്നുവെന്ന് ശശി തരൂർ അനുസ്മരിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും, ഭക്ഷ്യ ഭദ്രതാ നിയമവും, വിദ്യാഭ്യാസ അവകാശ നിയമവും, വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളെ ശാക്തീകരിച്ചു. അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു സാമ്പത്തിക യുദ്ധവിജയമെന്നും മൻമോഹൻ സിങ് ഓർമ്മിച്ചു. ശശി തരൂരിന്റെ…

Read More

പുതിയ തൊഴിലിടസംസ്കാരം രൂപപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടണം: കേന്ദ്ര തൊഴിൽ മന്ത്രിയെ കണ്ട് ചർച്ച നടത്തി ശശി തരൂര്‍

തൊഴിലിടങ്ങളിൽ  പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി  മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തിയെന്ന് ശശി തരൂര്‍ എംപി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. അന്നയുടെ മാതാപിതാക്കളെ  നേരിട്ട് കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ…

Read More

മാസ്റ്റർപ്ലാൻ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ശശി തരൂർ

തലസ്ഥാനത്തെ സൗത്ത്,  സെൻട്രൽ, നോർത്ത്  റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള  മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര  റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നും ശശി തരൂർ എംപി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമിക്കുന്ന വിശ്രമ മുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കാനുള്ള റെയിൽവെയുടെ തീരുമാനം പുന:പരിശോധിക്കണം….

Read More

ആഴ്ചയിൽ 40 മണിക്കൂർ ജോലി; നിർദേശവുമായി ശശി തരൂർ

ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന നിർദേശവുമായി ശശി തരൂർ എംപി. ദിവസം എട്ട് മണിക്കൂർ വീതം അഞ്ച് ദിവസം ജോലി എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ടുവെയ്ക്കുന്നത്. ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്‍റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദ്ദം മൂലം മരിച്ചതിനെ കുറിച്ചാണ് തരൂരിന്‍റെ പ്രതികരണം.  അന്നയുടെ അച്ഛൻ സിബി ജോസഫുമായുള്ള സംഭാഷണം ഹൃദയഭേദകമായിരുന്നുവെന്ന് ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദിവസേന 14 മണിക്കൂർ വീതം നാല് മാസം തുടർച്ചയായി…

Read More

‘പരാതിയെന്തിന്? കേസെടുക്കണം’; ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും ഒന്നും ചെയ്യാതിരുന്നത് തെറ്റെന്ന് തരൂർ

ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്‌പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ…

Read More

ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് എം പി ശശി തരൂരിനെതിരെ മാനനഷ്ട കേസ് നൽകി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരെ നടത്തിയ പ്രസ്താവനകൾക്കെതിരെയാണ് കേസ്.  ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് കേസ് നൽകിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്ദ്രശേഖർ വോട്ടർമാർക്ക് പണം വാഗ്ദാനം ചെയ്തതായി തരൂർ ഒരു മലയാളം വാർത്താ ചാനലിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനക്കെതിരെയാണ് കേസ്.  എംപി എം എൽ എമാരുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കേണ്ടത് റൗസ് അവന്യൂ…

Read More

സൂപ്പർ ഓവറിന്റെ അവസാനത്തിൽ ജയിച്ചു; ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു: ശശി തരൂർ

സൂപ്പർ ഓവറിന്റെ അവസാനത്തിൽ നമ്മുക്ക് ജയിക്കാൻ സാധിച്ചുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ശശി തരൂര്‍. പ്രതീക്ഷിക്കാത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും അവസാനത്തിൽ അനന്തപുരിയിലെ ജനങ്ങൾ തനിക്ക് മൂന്ന് തവണ തന്ന വിശ്വാസം നാലാം തവണയും തന്നു. അവർക്ക് വേണ്ടി ആത്മാർഥതയോടെ പ്രവർത്തിക്കുമെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു. 15879 ലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെയാണ് തരൂർ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. വോട്ടെണ്ണലിന്‍റെ തുടക്കം…

Read More

എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ല; തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തരൂര്‍

തിരുവനന്തപുരത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും തരൂര്‍ പറഞ്ഞു. കഴിഞ്ഞ തവണ താന്‍ തോല്‍ക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ലക്ഷം വോട്ടിനാണ് ജയിച്ചത്. അതിനാല്‍ എക്സിറ്റ് പോളുകള്‍ കാര്യമാക്കേണ്ടെന്നും തരൂര്‍ പറഞ്ഞു.  എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ലെന്ന് ശശി തരൂർ പ്രതികരിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ താൻ തോൽക്കുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നു.എക്സിറ്റ് പോൾ സർവേകളിൽ വിശ്വസിക്കുന്നില്ലെ പക്ഷേ ഒരു ലക്ഷം വോട്ടിനാണ് വിജയിച്ചത്. ബൂത്തിൽ ഇരിക്കാൻ കോൺഗ്രസ് പ്രവർത്തകർ…

Read More

പായൽ കപാഡിയ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി; കേസുകൾ പിൻവലിക്കണമെന്ന് തരൂർ

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയ ഇന്ത്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പായലിനും പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്ടിഐഐ) മറ്റു വിദ്യാർഥികൾക്കും എതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള പഴയ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ശശി തരൂർ. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിലാണ്, പായൽ ഇന്ത്യയുടെ അഭിമാനമാണെങ്കിൽ അവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം തരൂർ ഉയർത്തിയത്. പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും തരൂർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. പായൽ…

Read More