താനൂലെ യുവാവിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

മലപ്പുറം താനൂലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലം സ്വദേശി രാജുവിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്. ഇതോടെ കൊലപാതകത്തിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. പ്രധാന പ്രതി അഞ്ചുടി സ്വദേശി ഹുസൈനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.  കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നടുവിലങ്ങാടി സ്വദേശി അബ്ദുല്‍ കരീമിനെ വാടക ക്വാർട്ടേഴ്സിൽ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അബ്ദുൽ കരീമിന്റെ കൂടെ മുറിയിൽ വന്നിരുന്നവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ആയിരം രൂപയുടെ പേരിലുണ്ടായ തർക്കത്തിലാണ് പ്രതികൾ അബ്ദുൾ കരീമിനെ…

Read More

താമിർ ജിഫ്രി കൊലക്കേസ്; പൊലീസ് ആരോപണം നിഷേധിച്ച് ഫോറൻസിക് സർജൻ ഡോ.ഹിതേഷ്, വില കുറഞ്ഞ ആരോപണമെന്നും വിമർശനം

താനൂരിലെ താമിർ ജിഫ്രിയുടെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സര്‍ജൻ ഡോ ഹിതേഷ് . പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വിഡിയോഗ്രാഫി ചെയ്തിട്ടുണ്ട്, താൻ ഉൾപ്പടെ മൂന്നു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം ചെയ്തതത്. മരണകാരണ സാധ്യതകളാണ് പോസ്റ്റുമോർട്ടം റിപ്പേർട്ടിൽ ചൂണ്ടികാട്ടുന്നത്. മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ അനുവധിക്കില്ലെന്നും ഡോ ഹിതേഷ് പറഞ്ഞു. ഞാൻ ഒരു പൊലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈക്കോടതി അഞ്ചു വർഷം…

Read More

മലപ്പുറം താനൂരിലേത് കസ്റ്റഡി മരണമെന്ന് സൂചന; മരിച്ച താമിന്റെ ശരീരത്തിൽ അടിയേറ്റ പാടുകൾ

മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടേത് കസ്റ്റഡി മരണമാണ് എന്നതിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. താമിറിനെ കസ്റ്റഡിയിലെടുത്തത് നിയമാനുസൃതമായിട്ടല്ലെന്നും ചില ഇന്റലിജന്‍സ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ലാത്തി ഉപയോഗിച്ചാണ് താമിറിന് മര്‍ദനമേറ്റതെന്ന സംശയവും ഇതിലൂടെ ബലപ്പെടുകയാണ്. താമിര്‍…

Read More