ഷഹബാസിന്റെ കൊലപാതകം; മെറ്റ കമ്പനിയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു. അതേ സമയം  സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം  താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്‍റെ ഫോണുള്‍പ്പെടെ സംഘം പരിശോധനിച്ചു. ഈ കേസില്‍  വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും…

Read More

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന്  പിതാവ് ഇഖ്ബാൽ

മകൻ്റെ മരണത്തിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് താമരശ്ശേരിയിൽ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. പരീക്ഷ എഴുതാൻ അവസരം നൽകിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്ന് ഇഖ്ബാൽ പറഞ്ഞു. അവർ പരീക്ഷ എഴുതുന്നത് അംഗീകരിക്കാൻ ആകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇഖ്ബാൽ മാധ്യമങ്ങളോട് പറഞ്ഞു.  അവരെ വേണമെങ്കിൽ അടുത്തവർഷം പരീക്ഷ എഴുതിക്കാമായിരുന്നു. നീതിപീഠത്തിനും സംവിധാനങ്ങൾക്കും വിലയില്ലാത്ത സ്ഥിതി വരും. കുറ്റാരോപിതന്റെ പിതാവിന് കൊട്ടേഷൻ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടരുത്. ഞങ്ങൾക്ക്…

Read More

താമരശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം

താമശ്ശേരി ചുരത്തില്‍ വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചുരത്തിലെ പ്രധാന വളവുകളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അവധി ദിനത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും ക്രമാതീതമായ വാഹന തിരക്കാണ് ചുരത്തില്‍ അനുഭപ്പെടുന്നത്. ഹെയര്‍പിന്‍ വളവുകളില്‍ റോഡ് തകര്‍ന്നതോടെ ബ്ലോക്ക് പതിവായിരുന്നു. ഇതിന് പുറമെ ഗതാഗത തടസ്സമുണ്ടാകുന്ന സമയങ്ങളില്‍ വാഹന യാത്രക്കാരുടെ ലൈന്‍ ട്രാഫിക് പാലിക്കാതെയുള്ള  മറികടക്കലും ചുരത്തില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്.  പൂര്‍ണമായും ഗതാഗതം നിലയ്ക്കുന്നതിലേക്ക്…

Read More

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; ഭക്ഷണവും വെള്ളവും കരുതണമെന്ന് മുന്നറിയിപ്പ്

അവധിയാഘോഷങ്ങൾക്കായി വയനാട്ടിലേക്കു സഞ്ചാരികൾ യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരത്തിന്റെ എട്ടാം വളവിലാണ് കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ചുരത്തിൽ ലോറി കുടുങ്ങിയതോടെ ഗതാഗതം മുടങ്ങിയിരുന്നു. ക്രെയിനിൻറെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി നീക്കം ചെയ്തത്. ചുരത്തിൽ ഇന്നലെ ആരംഭിച്ച ഗതാഗ കുരുക്ക് ഇന്നും തുടരുകയാണ്. ചുരത്തിൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. പലയിടങ്ങളിലും ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ കുരുക്കഴിക്കുക ശ്രമകരമാണ്. യാത്രക്കാർ വെള്ളവും ഭക്ഷണവും വാഹനത്തിൽ ആവശ്യത്തിനുള്ള ഇന്ധനവും…

Read More

മലപ്പുറം തേഞ്ഞിപ്പലത്ത് വന്‍ കുഴല്‍പ്പണവേട്ട; രണ്ട് കോടി രൂപയുമായി താമരശ്ശേരി സ്വദേശി അറസ്റ്റിൽ

ദേശീയപാത കാക്കഞ്ചേരിയില്‍ വാഹന പരിശോധനക്കിടെയാണ് രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തേഞ്ഞിപ്പാലം പൊലിസ് കാക്കഞ്ചേരിയില്‍ വച്ച് വാഹന പരിശോധന നടത്തിയതും കാറില്‍ നിന്നും പണം കണ്ടെടുത്തതും. വിവിധയാളുകള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് പണം കൊണ്ട് പോയിരുന്നത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നാണ് പണം എത്തിച്ചതെന്നാണ് അഷ്റഫിന്റെ മൊഴി. 500 രൂപയുടെ നോട്ട് കെട്ടുകള്‍ കാറിന്റെ…

Read More